പോളിങ്ങിന്റെ രണ്ടു ദിവസംമുമ്പ‌് തെക്കേ പാനൂരിലെ ഒരു വീട്ടിൽ ചേർന്ന യോഗത്തിൽ പി പി മുകുന്ദനാണ് തീരുമാനം അറിയിച്ചത്; തീരുമാനം എന്നെ ഞെട്ടിച്ചു; അന്നത്തെ ബിജെപി സ്ഥാനാർത്ഥി വെളിപ്പെടുത്തുന്നു

അതീവ രഹസ്യമായിരുന്നു അന്നത്തെ കോൺഗ്രസ്––ലീഗ്––ബിജെപി സഖ്യം. സ്ഥാനാർഥിയായ ഞാൻതന്നെ അറിഞ്ഞത് പോളിങ്ങിന്റെ രണ്ടു ദിവസം മുമ്പ‌് വടക്കേ പാനൂരിൽ ചേർന്ന യോഗത്തിലാണ്. സഖ്യം ബേപ്പൂരും വടകരയുംപോലെ പരസ്യമായിരുന്നെങ്കിൽ പെരിങ്ങളത്തും യുഡിഎഫ‌് തകർന്നടിയുമായിരുന്നു’.

1991ൽ പെരിങ്ങളം മണ്ഡലത്തിലെ കോ–-ലീ–ബി അവിശുദ്ധ സഖ്യത്തിന്റെ നേർസാക്ഷിയായ അന്നത്തെ സ്ഥാനാർഥിയും ബിജെപി ദേശീയ സമിതി അംഗവുമായിരുന്ന ഒ കെ വാസുവിന്റെ വാക്കുകളാണ‌ിത‌്.

യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കുന്നതാണ് സംഘപപരിവാർ രാഷ‌്ട്രീയം ഉപേക്ഷിച്ച‌ ഒ കെ വാസുവിന്റെ വെളിപ്പെടുത്തലൽ.

പോളിങ്ങിന്റെ രണ്ടു ദിവസംമുമ്പ‌് തെക്കേ പാനൂരിലെ ഒരു വീട്ടിൽ ചേർന്ന യോഗത്തിൽ പി പി മുകുന്ദനാണ് മുസ്ലിംലീഗ് സ്ഥാനാർഥിക്ക് വോട്ട് മറിക്കാനുള്ള തീരുമാനം അറിയിച്ചതെന്ന് വാസു പറഞ്ഞു.

മഞ്ചേശ്വരത്ത് കെ ജി മാരാരെ ജയിപ്പിക്കാൻ പെരിങ്ങളത്ത് ഏണി ചിഹ്നത്തിൽ ബിജെപി വോട്ട്‌ചെയ്യണമെന്നായിരുന്നു അറിയിപ്പ്.

മഞ്ചേശ്വരത്ത് കെ ജി മാരാരെ ജയിപ്പിക്കാൻ പെരിങ്ങളത്ത് ഏണി ചിഹ്നത്തിൽ ബിജെപിക്കാർ വോട്ട്‌ ചെയ്യണമെന്ന‌് യോഗം വിളിച്ച‌് പി പി മുകുന്ദൻ അറിയിച്ചു

കെ എം സൂപ്പിയായിരുന്നു അന്ന് പെരിങ്ങളത്തെ മുസ്ലിംലീഗ് സ്ഥാനാർഥി. എൽഡിഎഫ് സ്ഥാനാർഥിയാകട്ടെ ജനതാദളിലെ പി ആർ കുറുപ്പും. സത്യത്തിൽ ആ തീരുമാനം എന്നെ ഞെട്ടിച്ചു. ബിജെപി സ്ഥാനാർഥിയെന്ന നിലയിൽ തലേ ദിവസം വരെ പ്രചാരണത്തിലായിരുന്നു.

പെട്ടെന്ന് എല്ലാം അവസാനിപ്പിക്കാനായിരുന്നു കൽപന. അനുസരിക്കുകയല്ലാതെ മറ്റു വഴിയുണ്ടായിരുന്നില്ല. പെരിങ്ങളത്ത് ഏണി ചിഹ്നത്തിൽ വോട്ട് കുത്തിയാലും മഞ്ചേശ്വരത്ത് താമരയിൽ ലീഗുകാർ വോട്ട്‌ചെയ്യുമെന്നതിൽ എന്താണ് ഉറപ്പെന്ന് ആ യോഗത്തിൽ ഞാൻ ചോദിച്ചതാണ്.

പ്രത്യേകിച്ച് അന്ന‌് സിറ്റിങ‌് എംഎൽഎ ചെർക്കളം അബ്ദുള്ളയെ തോൽപിക്കാൻ ലീഗ് കൂട്ടുനിൽക്കുമോ എന്ന ആശങ്കയും പ്രകടിപ്പിച്ചു. കെ കരുണാകരനും പി കെ കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയെന്നായിരുന്നു ഇതിനുള്ള വിശദീകരണം.

മാർക്‌സിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കാനും കെ ജി മാരാർക്ക് വിജയിക്കാനുമുള്ള സുവർണാവസരമാണിതെന്നും വിശദീകരിച്ചു.

മുസ്ലിംലീഗിന്റെ ഏണിക്ക് സംഘപരിവാർ അണികൾ പെരിങ്ങളത്ത് കൂട്ടമായി വോട്ടുചെയ്തു. ഒടുവിൽ താൻ പറഞ്ഞതാണ് സംഭവിച്ചത്.

ഇവിടെ ഏണിക്ക് കുത്തിയെങ്കിലും മഞ്ചേശ്വരത്ത് കെ ജി മാരാരെ അവർ പറ്റിച്ചു. 1991ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ഒ കെ വാസുവിന് പെരിങ്ങളത്ത് ആകെ കിട്ടിയത് 2186 വോട്ടാണ്. അയ്യായിരത്തിലേറെ വോട്ട് ഏണി ചിഹ്നത്തിൽ ബിജെപി മറിച്ചു.

87ലെ തെരഞ്ഞെടുപ്പിൽ 7658 ഉം 82ൽ 7914 വോട്ട‌് പെരിങ്ങളത്ത് ബിജെപിക്കുണ്ടായിരുന്നു. ബിജെപി വോട്ട‌് മറിച്ചിട്ടും 1649 വോട്ടിനാണ് യുഡിഎഫ് ജയിച്ചത്.

പരസ്യബാന്ധവം തകർന്നു, രഹസ്യസഖ്യം വിജയിച്ചു

1991ലെ തെരഞ്ഞെടുപ്പിൽ ബേപ്പൂരും വടകരയും പരസ്യസഖ്യമായതിനാൽ തിരിച്ചറിയാൻ എളുപ്പമായിരുന്നു. അവിശുദ്ധസഖ്യത്തിന് മതനിരപേക്ഷ മനസുള്ള ജനം കനത്ത തിരിച്ചടി നൽകി. പരസ്യ സഖ്യം തകർന്നടിഞ്ഞപ്പോൾ രഹസ്യബാന്ധവത്തിന്റെ നേട്ടമുണ്ടായത് യുഡിഎഫിനാണ്.

മഞ്ചേശ്വരത്തും പെരിങ്ങളത്തും തിരുവനന്തപുരം ഈസ്റ്റിലും രഹസ്യബാന്ധവം യുഡിഎഫിനെ തുണച്ചു. പെരിങ്ങളത്തെ കോ ലീ ബി അവിശുദ്ധ സഖ്യം എൽഡിഎഫ് പറഞ്ഞപ്പോൾ പരിഹാസമായിരുന്നു. ഏണി ചിഹ്നത്തിൽ മുസ്ലിംലീഗ് സ്ഥാനാർഥി കെ എം സൂപ്പിക്ക് ബിജെപിക്കാർ വോട്ട്‌ചെയ്യുമോ? അതും പി ആർ കുറുപ്പിനെ തോൽപിക്കാൻ.

ഇതായിരുന്നു ചോദ്യം. എന്നാൽ വോട്ടെണ്ണിയപ്പോൾ ആ സത്യം എല്ലാവരും തിരിച്ചറിഞ്ഞു. പെരിങ്ങളം, മഞ്ചേശ്വരം മോഡൽ പരീക്ഷണത്തിനാണിപ്പോൾ യുഡിഎഫും ബിജെപിയും കൈകോർക്കുന്നത്. ഇത് തിരിച്ചറിയാതെ പോയാൽ വലിയ അപകടമാവും ഫലമെന്ന‌് ഒ കെ വാസു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here