തിരഞ്ഞെടുപ്പ് ചൂടില്‍ തിരുവനന്തപുരം; പ്രചാരണം ആവേശത്തില്‍

ലോകസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ രാഷ്ട്രീയ മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. മണ്ഡലം തിരിച്ചുപിടിക്കാനായി സി.ദിവാകരനും മൂന്നാം വിജയത്തിനായി ശശി തരൂരും ആദ്യ വിജയത്തിനായി കുമ്മനം രാജശേഖരനും കളത്തിലിറങ്ങിയതോടെ പ്രചാരണരംഗം ആവേശത്തിലാണ്.

യുഡിഎഫിൽ നിന്നും മണ്ഡലം തിരിച്ചുപിടിക്കുക എന്നത് ലക്ഷ്യമാക്കിയാണ് എൽഡിഎഫ് സി.ദിവാകരനെ തിരുവനന്തപുരം മണ്ഡലത്തിലിറക്കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഏറെ മുന്നേറി എന്നതിലൂടെ മണ്ഡലത്തിൽ ഇടത് മുന്നണിക്ക് മേൽകൈ നേടാനും സാധിച്ചു. മണ്ഡലത്തിലെ മാറ്റത്തിനായി ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പമുണ്ടാകുമെന്ന് സി.ദിവാകരൻ പറഞ്ഞു

ക‍ഴിഞ്ഞ 2 തവണത്തെ ആത്മവിശ്വാസവുമായാണ് യു.ഡി.എഫ് ശശി തരൂരിനെ മൂന്നാമംഗത്തിന് കളത്തിലിറക്കിയിരിക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയത് തെരഞ്ഞെടുപ്പിലെ മേൽകൈ ‍നഷ്ടപ്പെടുത്തിയതായാണ് കോൺഗ്രസ് വിലയിരുത്തൽ. എന്നാൽ ഇതോന്നും തെരഞ്ഞെടുപ്പിൽ ബാധിക്കില്ല എന്ന ആത്മവിശ്വാസത്തിലാണ് ശശിതരൂർ

കേരളത്തില്‍ നിന്നും ലോക്സഭയിലേക്ക് താമര വിരിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവർണർ സ്ഥാനം രാജിവയ്പ്പിച്ച് കുമ്മനം രാജശേഖരനെ ബിജെപി തിരുവനന്തപുരത്തെത്തിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി മണ്ഡലത്തിൽ രണ്ടാമത് എത്തിയത് ഇത്തവണ വിജയമാക്കുമെന്ന് കുമ്മനം പറയുന്നു

ഏതായാലും മൂന്ന് സ്ഥാനാർത്ഥികളും പ്രചാരണ രംഗത്ത് വലിയ പോരാട്ടം തന്നെയാണ് കാ‍ഴ്ചവയ്ക്കുന്നത്. ശക്തമായ ത്രികോണ മത്സരത്തിന് വേദിയാകുന്ന മണ്ഡലം പ്രവചനങ്ങൾക്കതീതമാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News