കൊല്ലത്ത് കശുവണ്ടി തൊഴിലാളികളുടെ സ്നേഹനിർഭരമായ പിന്തുണ ഏറ്റുവാങ്ങി കെ.എൻ ബാലഗോപാൽ

കൊല്ലം:കൊല്ലം ലോക്സഭാ മണ്ഡലത്തിൽ മൂന്ന് മുന്നണികളുടെ സ്ഥാനാർത്ഥികളും മത്സരചൂടിലാണ്.കൊല്ലം തിരുവനന്തപുരം എറണാകുളം ജില്ലക്കാരായ സ്ഥാനാർത്ഥികളാണ് രാഷ്ട്രീയം പറഞ്ഞ് ഏറ്റു മുട്ടുന്നത്.

ഇടതുമുന്നണി സ്ഥാനാർത്ഥി കെ.എൻ ബാലഗോപാൽ ആദ്യഘട്ട സ്വീകരണം തോട്ടം മേഖലയിൽ തുടങ്ങി കശുവണ്ടി തൊഴിലാളികളുടെ സ്നേഹനിർഭരമായ പിന്തുണ ഏറ്റുവാങ്ങി മുന്നേറുകയാണ്. തൊഴിലാളികളുടേയും പാവപ്പെട്ടവരുടേയും പ്രതിനിധി പാർലമെന്റിൽ എത്തണമെന്ന് സ്ഥാനാർത്ഥി കെ എൻ ബാലഗോപാൽ പറഞ്ഞു.

അതേ സമയം ബിജെപി സ്ഥാനാർത്ഥി കെവി സാബു പന്മന ആശ്രമത്തിലും അയ്യങ്കാളി ആർ ശങ്കർ പ്രതിമകളിൽ പുഷ്പങൾ അർപ്പിച്ച് കൊല്ലം കാരെ പരിചയപെടാനും വോട്ടഭ്യർത്ഥിക്കാനും തുടങ്ങി.

യുഡിഎഫ് സ്ഥാനാർത്ഥി എൻകെ പ്രേമചന്ദ്രൻ റാന്നി കോടതിയിൽ ജാമ്യം നേടാൻ പോയിരുന്നു. യുഡിഎഫ് കൺവൻഷനിലും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News