സംസ്ഥാനത്ത് 10 ജില്ലകളിൽ ഇന്ന് കനത്ത സൂര്യാഘാതത്തിന് സാധ്യത; കനത്ത ജാഗ്രത നിര്‍ദ്ദേശം

സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിൽ കനത്ത സൂര്യാഘാതത്തിന് സാധ്യത.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

ഈ ജില്ലകളിൽ താപനില ശരാശരിയിൽ നിന്ന് 3 ഡിഗ്രിവരെ ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News