ആലത്തൂരില്‍ മണ്ഡലം നിറഞ്ഞുനിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ബിജു

ആലത്തൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വ്യക്തമായ മേൽക്കൈ നേടി എൽഡിഎഫ്.
വാഹന പര്യടനവുമായി മൂന്നാം ഘട്ട പ്രചാരണത്തിലാണ് ഇടതു മുന്നണി സ്ഥാനാർത്ഥി പി കെ ബിജു.

യു ഡി എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് മണ്ഡലത്തിൽ ആദ്യ ഘട്ട പ്രചാരണത്തിലാണ്. മണ്ഡലത്തിലുടനീളം നിറഞ്ഞു നിന്ന ഒന്നാം ഘട്ട – രണ്ടാം ഘട്ട പര്യടനങ്ങൾക്ക് ശേഷമാണ് വാഹന പ്രചാരണത്തിന് ഇടതുമുന്നണി സ്ഥാനാർത്ഥി പി കെ ബിജു തുടക്കം കുറിച്ചത്.

വിവിധ മേഖലകളിലെത്തി ജനങ്ങളെ നേരിട്ട് കണ്ടും കോളേജുകളിലും വിവിധ സ്ഥാപനങ്ങളിലുമെല്ലാമെത്തി വോട്ടുറപ്പിച്ചു കഴിഞ്ഞു.

വാഹന പര്യടനം കോട്ടായിയിൽ സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആദ്യ ദിനം തരൂർ മണ്ഡലത്തിലെ 40 കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി.

ഞായറാഴ്ച കുന്നംകുളം നിയമസഭാ മണ്ഡലത്തിലെ 57 കേന്ദ്രങ്ങളിൽ സ്വീകരണ യോഗങ്ങളിൽ പങ്കെടുക്കും.വാഹന പര്യടനത്തിൽ മുഴുവൻ ബൂത്തുകളിലും സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകും. മണ്ഡലത്തിൽ ആദ്യ ഘട്ട പ്രചാരണത്തിലാണ് യു ഡി എഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസ്.

പാർലിമെന്റ് മണ്ഡലം കൺവനു ശേഷം വിവിധ കേന്ദ്രങ്ങളിലെത്തി വോട്ടഭ്യർത്ഥിക്കുന്ന തിരക്കിലാണ് യു ഡി എഫ് സ്ഥാനാർത്ഥി.

എൻ ഡി എയിൽ ബി ഡി ജെ എസ് മത്സരിക്കുന്ന ആലത്തൂരിൽ സ്ഥാനാർത്ഥിയെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here