ട്യൂഷൻ പഠിപ്പിക്കുന്ന ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ലൈംഗിക വൈകൃതം മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിക്കുകയും ചെയ്ത അധ്യാപികയെ തമിഴ്നാട്ടിൽ അറസ്റ്റ് ചെയ്തു. ട്യൂഷൻ പഠിക്കാനെത്തിയ നിരവധി ആൺകുട്ടികളെയാണ് ഇവർ പീഡിപ്പിച്ചത്.
തിരുവണ്ണാമല അരണി സർക്കാർ സ്കൂളിലെ അധ്യാപികയായ നിത്യയാണ് പൊലീസ് അറസ്റ്റിലായത്. ഇതിന് പിന്നാലെ നിത്യയെ ജോലിയിൽ നിന്നും പുറത്താക്കിയതായി സ്കൂൾ അധികൃതരും വ്യക്തമാക്കി. അധ്യാപികയ്ക്കെതിരെ പോക്സോ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇൗ വിവരം അധ്യാപികയുടെ ഭർത്താവ് തന്നെയാണ് പുറത്തുവിട്ടത്. വിദ്യാർഥികളുമായുള്ള സ്വകാര്യ ദൃശ്യങ്ങളും വൈകൃതങ്ങളും ഇവരുടെ മൊബൈൽ ഫോണിൽ നിന്നും ഭർത്താവിന് ലഭിച്ചതിനെ തുടർന്നാണിത് . നേരത്തെ ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു.
കുട്ടികളോടുള്ള ഇത്തരം സമീപനവും ട്യൂഷനും നിർത്തണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാൻ അദ്ധ്യാപിക തയാറായില്ല.
തുടർന്നാണ് ഭർത്താവ് ഇക്കാര്യം സൂചിപ്പിച്ച് കലക്ടർക്ക് പരാതി നൽകിയതും ചോദ്യം ചെയ്യലിൽ അധ്യാപിക കുറ്റം സമ്മതിച്ചതും. ഇതോടെ കാര്യങ്ങൾ അറസ്റ്റിലേക്ക് കടക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here