തോല്‍വി ഭയന്ന് വയനാട് സീറ്റിലേക്ക് രാഹുല്‍; തീരുമാനം ഇന്നുണ്ടായേക്കുമെന്ന് ഉമ്മന്‍ചാണ്ടി

വയനാട്  ലോക്സഭാ മണ്ഡലത്തില്‍  കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥിയായി രാഹുല്‍  എത്തുമെന്ന്  ഉമ്മന്‍ ചാണ്ടി.
രാഹുല്‍ വയനാട് സീറ്റില്‍ മത്സരിക്കണമെന്ന് കെപിസിസി ആവശ്യമുയര്‍ത്തിയിട്ടുണ്ട്.  ആവശ്യം നേതൃത്വം അംഗീകരിച്ചിരുന്നു.

രാഹുല്‍ മത്സരിക്കുന്ന കാര്യത്തില്‍ ആശയക്കു‍ഴപ്പങ്ങളൊന്നും നിലനില്‍ക്കുന്നില്ല. രാഹുലിന്‍റെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും തീരുമാനം ഇന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.

സ്ഥിരം മണ്ഡലമായ അമേഠിയ്ക്കൊപ്പം വയനാട്ടിലും മത്സരിക്കാനൊരുങ്ങുകയാണ് രാഹുല്‍. ദക്ഷിണേന്ത്യയില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം നേരത്തെയുണ്ടായിരുന്നു. തുടര്‍ന്ന് കെപിസിസി നേതൃത്വം വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടുകയായിരുന്നു.

നേരത്തെ ടി സിദ്ദിഖിന്റെ പേരാണ് വയനാട്ടിലേക്ക് നിര്‍ദ്ദേശിച്ചത്. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന സാഹചര്യത്തില്‍ ടി സിദ്ദിഖ് പിന്‍മാറും. നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് വയനാട്. നിലവില്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍നിന്നുള്ള എംപിയാണ് രാഹുല്‍.

അമേഠിയില്‍ പരാജയ ഭീതി കണക്കിലെടുത്താണ് എഐസിസി നേതൃത്വം രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കുന്നത്. 2009ല്‍ മൂന്ന് ലക്ഷത്തിലേറെ ഭൂരിപക്ഷത്തിന് വിജയിച്ച രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 2014ല്‍ ഒരു ലക്ഷമായി കുറഞ്ഞു.

അമേഠി ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അഞ്ച് നിയമസഭാ സീറ്റുകളിലൊന്നില്‍ പോലും കോണ്‍ഗ്രസിന് വിജയിക്കാത്തതും രാഹുലിനെ വയനാടിലേയ്ക്ക് മാറ്റാന്‍ കാരണമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News