‘കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങള്‍ വസ്തുതാപരമല്ല’; വയനാട്ടില്‍ മത്സരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ലെന്ന് പിസി ചാക്കോ

വയനാട്ടിലെ ലോക്സഭാ സീറ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ.

സ്ഥാനാര്‍ഥിയാകുന്ന വിഷയത്തില്‍  രാഹുല്‍ ഗാന്ധി അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്ന് പിസി ചാക്കോ വ്യക്തമാക്കി.

രാഹുല്‍ സമ്മതിച്ചെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വസ്തുതാപരമല്ലെന്നും പിസി ചാക്കോ കൂട്ടിച്ചേര്‍ത്തു.

കേ​ര​ള​ത്തി​ല്‍ നി​ന്ന് മാ​ത്ര​മ​ല്ല മ​റ്റു​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും സ്ഥാ​നാ​ര്‍​ഥി​യാ​കാ​ന്‍ രാ​ഹു​ലി​ന് ക്ഷ​ണ​മു​ണ്ട്. ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സാ​ണ് ഈ ​ആ​വ​ശ്യം ആ​ദ്യം മു​ന്നോ​ട്ട് വ​ച്ച​ത്.

ക​ർ​ണാ​ട​ക​യും ത​മി​ഴ്നാ​ടും രാ​ഹു​ലി​നാ​യി സീ​റ്റ് ഒ​ഴി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ചാ​ക്കോ വ്യ​ക്ത​മാ​ക്കി. ദേ​ശീ​യ​ത​ല​ത്തി​ൽ ബി​ജെ​പി​ക്കെ​തി​രേ​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ പോ​രാ​ട്ട​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പി.​സി. ചാ​ക്കോ​യു​ടെ പ്ര​തി​ക​ര​ണ​ത്തോ​ടെ രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ക​യാ​ണ്.

നേ​ര​ത്തേ, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഇ​ന്ന് രാ​വി​ലെ നി​ശ്ച​യി​ച്ചി​രു​ന്ന വാ​ർ​ത്താ​സ​മ്മേ​ള​നം റ​ദ്ദാ​ക്കി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗ​ത്തി​നു​ശേ​ഷ​മേ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യു​ള്ളു​വെ​ന്നാ​ണ് വി​വ​രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here