വയോധികയുടെ മൃതദേഹം വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ; സംഭവത്തിൽ ദുരൂഹത

കോട്ടയം: കാണക്കാരിയിൽ വയോധികയുടെ മൃതദേഹം വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കാണക്കാരി പട്ടിത്താനം വിക്ടർ ജോർജ് റോഡിന് സമീപം വാഴക്കാലായിൽ ചിന്നമ്മ ജോസഫിന്റെ മൃതദേഹമാണ് വീടിന് മുന്നിലെ പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ ദുരൂഹത. ഇന്ന് രാവിലെ 10.30 തോടെയാണ് സംഭവം. ചിന്നമ്മയെ കാണാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത് . ഇവരും മകൻ ബിനുവും മാത്രമാണ് വീട്ടിലുള്ളത്.

ഏറ്റുമാനൂർ, കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹത്തിലെ വസ്ത്രം പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. തലമുടിയും പുർണമായും കത്തിയിട്ടുണ്ട്. തീ കത്തി മുഖം വികൃതമായിട്ടുണ്ട് . പുരയിടത്തിലെ വാഴയും പുല്ലും കത്തിയതായും കണ്ടെത്തി. ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here