വെള്ളാപ്പള്ളിക്കെതിരായ പരാമര്‍ശം; സുധീരന്റെ പത്രസമ്മേളത്തില്‍ നിന്നും ഡി സുഗതന്‍ ഇറങ്ങിപ്പോയി

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ചതിന്റെ പേരില്‍ വിഎം സുധീരന്റെ പത്രസമ്മേളത്തില്‍ നിന്നും കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ഡി സുഗതന്‍ ഇറങ്ങിപ്പോയി.

വെള്ളാപ്പള്ളിയെ അധിക്ഷേപിക്കുന്ന സ്ഥലത്ത് ഇരിക്കേണ്ട കാര്യമില്ലെന്ന് ഡി സുഗതന്‍ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി. ഒരു തെരഞ്ഞെടുപ്പ് സമയത്ത് ഇത് വേണ്ടായിരുന്നു. പ്രതിഷേധിച്ചല്ല, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയെ അധിക്ഷേപിക്കുന്ന ഒരു സ്ഥലത്ത് ഇരിക്കില്ലെന്നും സുഗതന്‍ പറഞ്ഞു.

വെള്ളാപ്പള്ളി നാഴികയ്ക്ക് നാല്‍പ്പത് വട്ടം നിലപാട് മാറ്റി വിശ്വാസ്യത കളഞ്ഞ നേതാവെന്ന സുധീരന്റെ പ്രസ്താവനയാണ് സുഗതനെ ചൊടിപ്പിച്ചത്.

ഒരു പ്രസ്ഥാനം എങ്ങനെയാണോ പ്രവര്‍ത്തിക്കേണ്ടത് അതിനു വിപരീതമായാണ് വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നത് എന്നും സുധീരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here