ചുട്ടു പൊള്ളി മുംബൈ

മുംബൈ നഗരം കനത്ത വേനല്‍ച്ചൂടിലേക്ക്. വരും ദിവസങ്ങളില്‍ ശരാശരിയില്‍ നിന്നും ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ രണ്ടു ദിവസങ്ങളെ അപേക്ഷിച്ചു ഞായറാഴ്ച ഏറ്റവും കൂടിയ താപനിലയായി 34 ഡിഗ്രിയും കുറഞ്ഞ താപനില 21 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടു ദിവസം മുൻപ് വരെ 31.5 ഡിഗ്രി വരെയുണ്ടായിരുന്ന ചൂടാണ് കുത്തനെ കയറിയത്.

മുംബൈ ഇനി ചുട്ടുപൊള്ളുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശീതകാലത്തു നിന്ന് വേനല്ക്കാലത്തേക്കുള്ള കാലാവസ്ഥയിൽ സംഭവിക്കുന്ന പരിണാമമാണ് ഈ വ്യതിയാനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കാറ്റിന്റെ ഗതിയിലും മാറ്റം പ്രകടമാകുമെന്ന് നിരീക്ഷണ കേന്ദ്രത്തിലെ ശാസ്‌ത്രജ്ഞ നീത ശശിധരൻ അറിയിച്ചു.

നഗരം വെന്തുരുകാൻ തുടങ്ങിയതോടെ ഏറെ കഷ്ടത്തിലാകുന്നത് യാത്രക്കാരും പുറത്തിറങ്ങി ജോലി ചെയ്യുന്നവരുമാണ്.

ഇതോടെ അവസരം മുതലെടുത്തു പാതയോരങ്ങളിൽ ശീതളപാനീയളുമായി വഴിയോര കച്ചവടക്കാരും നിറഞ്ഞു തുടങ്ങി.

കരിക്ക് കച്ചവടക്കാരുടെ എണ്ണത്തിൽ വന്ന ഗണ്യമായ കുറവ് കരിമ്പിൻ ജ്യൂസുകർക്കും ജ്യൂസ് വില്പനക്കാർക്കും കൂടുതൽ അവസരമൊരുക്കി.

രണ്ടു ദിവസങ്ങളിലായി നഗരത്തിൽ ഫ്രിഡ്ജ്, എയർ കണ്ടിഷൻ തുടങ്ങിയ ഉപകരണങ്ങളുടെ വിൽപ്പനയിലും വലിയ വർദ്ധനവാണ് പ്രധാനപ്പെട്ട ഷോറൂമുകൾ അവകാശപ്പെടുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News