തൃശൂർ കൊടകരയിൽ കൂട്ടുകാരോടൊപ്പം കാരൂർ ശ്രീ ശങ്കരനാരായണ ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു.

സഹൃദയ എൻജിനീയറിങ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി അശ്വിൻ ജോസ് (21) ആണ് മുങ്ങി മരിച്ചത്. വൈകീട്ട് ആറു മണിയോടെ ആയിരുന്നു സംഭവം.

കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏഴുസുഹൃത്തുക്കളോടൊപ്പമായിരുന്നു അശ്വിൻ കുളിക്കാനെത്തിയത്.

മാനന്തവാടി, ഇടവക, മച്ചുകുഴിയിൽ ജോസിന്റെ മകനാണ്. മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോർച്ചറിയിൽ.