ഇറക്കുമതി ചെയ്ത നേതാക്കളെക്കൊണ്ട് കേരളം പിടിക്കാമെന്നത് വ്യാമോഹം: കോടിയേരി

നേതാക്കന്മാരെ ഇറക്കുമതി ചെയ്ത് കേരളം പിടിക്കാമെന്നത്, വ്യാമോഹമെന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

ന്യൂനപക്ഷ ധ്രുവീകരണം ഉണ്ടാക്കി ഇടതുപക്ഷത്തെ തകർക്കാനാണ് യു ഡി എഫ് ശ്രമം. ഈ മുന്നണിയിൽ മത്സരിക്കാനാണ് രാഹുൽ വരുമെന്ന് പറയുന്നത്.

അങ്ങനെ വന്നാൽ രാഹുലിനെ തോൽപ്പിച്ച നാടാണിതെന്ന ഖ്യാതി കേരളത്തിന് ലഭിക്കുമെന്നും കോടിയേരി പറഞ്ഞു. രാഹുൽ ഗാന്ധി മത്സരിച്ചാൽ തൊട്ടടുത്ത മണ്ഡലങ്ങളിലെല്ലാം ജയിക്കുമെങ്കിൽ എന്തുകൊണ്ടാണ് യുപിയിൽ 2 സീറ്റ് മാത്രമായതെന്നും കോടിയേരി ചോദിച്ചു.

വടകര അറക്കിലാട് സി.പി.ഐ.(എം) ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കകയായിരുന്നു കോടിയേരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here