എല്‍ഡിഎഫ് പാലക്കാട് മണ്ഡലം സ്ഥാനാര്‍ഥി എം ബി രാജേഷിന്റെ ‘സംഘപരിവാറും കോര്‍പ്പറ്റേറ്റ്’ രാഷ്ട്രീയവും’ പ്രകാശനം ചെയ്തു

എല്‍ഡിഎഫ് പാലക്കാട് മണ്ഡലം സ്ഥാനാര്‍ഥി എം ബി രാജേഷിന്റെ പുസ്തകം
‘സംഘപരിവാറും കോര്‍പ്പറ്റേറ്റ്’ രാഷ്ട്രീയവും’ പ്രകാശനം ചെയ്തു.

മന്ത്രി എ കെ ബാലനാണ് പുസ്തക പ്രകാശനം നിർവ്വഹിച്ചത്. സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ ഏറ്റുവാങ്ങി.

കഴിഞ്ഞ അഞ്ചുവർഷക്കാലം വിവിധ വിഷയങ്ങളെക്കുറിച്ച് പത്രമാധ്യമങ്ങളിൽ എം ബി രാജേഷ് എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.

കോഴിക്കോട് പ്രോഗ്രസ്സ്‌ ബുക്സ് ആണ് പ്രസാധകർ.രാഷ്ട്രീയ- സാമൂഹ്യ- സാംസ്ക്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here