കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് യുവ ദമ്പതികൾ കടലിൽ കാണാതായി.കൊല്ലം പറക്കുളം സ്വദേശികളായ കല്ലുവിളവീട്ടിൽ സുനിൽ, ഭാര്യ ശാന്തിനി എന്നിവരാണ് കടലിൽ വീണത്. ലൈഫ് ഗ്വാർഡും മത്സ്യതൊഴിലാളികളും തെരച്ചിൽ തുടരുകയാണ്.
ചവറയിൽ കല്ല്യാണത്തിനു പോയി മടങിവരുന്ന വഴിയാണ് കൊല്ലം ബീച്ചിൽ എത്തിയത് സുനിലും ശാന്തിനിയും കാലുനനയ്ക്കുന്നതിനിടെ സുനിൽ കാൽതെറ്റി തെരയിൽപ്പെട്ടു സുനിലിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശാന്തിനിയും തെരയിൽപ്പെടുകയായിരുന്നു.
ഇരുവരും വലിയതെരയിൽപെട്ട് മുങുന്നത് മറ്റുള്ളവർക്ക് കണ്ടു നിൽക്കാനെ ആയുള്ളു ഉടൻ തന്നെ ലൈഫ് ഗ്വാർഡ് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇരുവരേയും കണ്ടെത്താനായില്ല പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം തുടരുന്നു.
പ്രണയ വിവാഹമായിരുന്നു സുനിലിന്റേയും ശാന്തിനിയുടേയും, പ്രിയതമൻ കടലിൽ വീഴുന്നത് കണ്ട് രക്ഷിക്കാൻ കൈകൊടുത്തപ്പോഴാണ് വലിയ തെര ശാന്തിനിയേയും കൊണ്ടുപോയത്
Get real time update about this post categories directly on your device, subscribe now.