ചവറയിൽ ആർഎസ്പിയിൽ നിന്ന് കൂട്ടരാജി; സിപിഐഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് പാര്‍ട്ടി വിട്ട നേതാക്കള്‍

ആർഎസ്പിയുടെ തട്ടകമായ ചവറയിൽ ആർ.എസ് പിയിൽ നിന്ന് കൂട്ടരാജി. നീണ്ടകര മുൻ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്തു മെമ്പറും ഉൾപ്പടെ 100 ഓളം കുടുംമ്പങ്ങളാണ് ആർ.എസ് പിയിലെ അധികാരം വടംവലിയിയിലും പാർലമെന്റേറിയൻ മോഹത്തിലും പ്രതിഷേധിച്ച് പാർട്ടി വിട്ട് സിപിഐഎമുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചത്.

45 വർഷമായി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തുടങ്ങിയ രാഷ്ട്രീയ ജീവിതമാണ് സഖാവ് ചന്ദ്രൻ അവസാനിപ്പിച്ചത്.

ആർഎസ്പിയിലെ നേതാക്കന്മാരുടെ പാർലമെന്റേറിയൻ, അധികാരോപണമോഹമാണ് ആർ.എസ് പിയെ തകർത്തതെന്നും അതിൽ മനംനൊന്താണ് പാർട്ടി വിട്ട് ശരിയായ ഇടതുപക്ഷവുമായി ചേർന്നതെന്ന് എസ് ചന്ദ്രൻ പറഞ്ഞു.

രാജ്യസഭാ സീറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടും പ്രേമചന്ദ്രനും നേതാക്കളും ഇടതുമുന്നണി വിട്ടത് രാഷ്ട്രീയ വഞ്ചനയായിരുന്നുവെന്നും ഇടതുമുന്നണിയിൽ മടങ്ങിവരുമെന്ന് പ്രതീക്ഷ നഷ്ടപെട്ടപ്പോഴാണ് പാര്‍ട്ടിവിട്ടതെന്നും പാര്‍ട്ടി വിട്ടവര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News