മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടികാട്ടി സമസ്ത കേരള ജംമിയത്തുല്‍ ഉലമയാണ് കോടതിയെ സമീപിച്ചിരുന്നത്.

ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പൗരന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും, സ്റ്റേ ചെയ്യണമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജിക്കാരുടെ വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളുകയായിരുന്നു. ഓര്‍ഡിനന്‍സ് നിയമം ആയാല്‍ ഇടപെടാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.