മലയാളസിനിമയുടെ സൂപ്പർതാരങ്ങൾ ഒന്നിച്ച കൈരളി ഇശൽ ലൈല വർണാഭമായ നിമിഷങ്ങൾക്ക് സാക്ഷിയായി. മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും സൂപ്പര്‍സ്റ്റാര്‍ മോഹൻലാലും ,ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയരും യുവതരംഗം പൃഥ്വിരാജും ഒന്നിച്ച ആദ്യവേദിയായ ഇശൽ ലൈല ആരാധകരെ ഇളക്കിമറിച്ചു.
ഇവര്‍ക്കൊപ്പം ടൊവിനോതോമസും മുരളീഗോപിയും ആന്‍റണി പെരുമ്പാവൂരും ഇശല്‍ ലെെല വേദിയിലെത്തി.തങ്ങളുടെ പ്രിയ താരങ്ങളെല്ലാം ഒന്നിച്ചെത്തിയതിന്‍റെ ആവേശത്തിലായിരുന്നു ആരാധകര്‍.
ഇശല്‍ ലെെലയില്‍ പങ്കെടുത്ത ചത്രങ്ങളും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചു. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം ഇരിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
ആദ്യമായി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ലൂസിഫറിന്‍റെ വിശേഷങ്ങളും പൃഥ്വിരാജ് ഇശല്‍ വേദിയില്‍ പങ്കു വെച്ചു.
‘ ലൂസിഫറിന്റെ പ്രൊമോഷന്റെ ഭാഗമായി നിരവധി സ്റ്റേജുകളിൽ ഞങ്ങളുടെ ടീം എത്തികഴിഞ്ഞു. ഒരുപാട് ആശംസകൾ ലഭിച്ചു. അതിൽ ഈ വേദിയിൽ വച്ചു മമ്മൂക്ക നൽകിയ ആശംസകൾക്കാണ് ഏറ്റവും സൗന്ദര്യമുള്ളതെന്ന് പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വി പറഞ്ഞത് ഇങ്ങനെ: മമ്മൂക്ക പറഞ്ഞ പോലെ ഇത്രെയും സൗന്ദര്യമുള്ള വാക്കുകള്‍ വേറാരും ഈ സിനിമയേക്കുറിച്ചു പറഞ്ഞിട്ടില്ല. ഈ വേദിയില്‍ വച്ചു മമ്മൂക്ക നല്‍കിയ introduction ആണ് best introduction. റിലീസിന് മുന്‍പ് ഞാന്‍ ഈ സിനിമ കാണണമെന്ന് ഒറ്റയാളോടെ ആവശ്യപ്പെട്ടിട്ടുള്ളൂ. അതു മമ്മൂക്കയോടാണ്. ലൂസിഫര്‍ ഒക്കെ ഇറങ്ങി മമ്മൂക്ക സിനിമ കണ്ട് ഇഷ്ടപ്പെടുകയാണെങ്കില്‍ എനിക്ക് ഒരു ഡേറ്റ് തരണേ.
ഇതിന് മമ്മൂക്കയുടെ മറുപടി ഇങ്ങനെ : ഡേറ്റൊക്കെ എന്നേ തന്നു കഴിഞ്ഞു.
പുതിയ ചിത്രമായ ലൂസിഫറിന് ആശംസകളുമായി എത്തിയ മമ്മൂക്കക്ക് നന്ദി പറഞ്ഞുകൊണ്ടാണ് മഞ്ജു വാരിയർ ഇശൽലൈലയുടെ ചിത്രം ഷെയർ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരിക്കുന്നത്. മമ്മൂക്കയുടെ പുതിയ ചിത്രം മധുരരാജയ്ക്ക് ആശംസകളും നേർന്നിട്ടുണ്ട് മഞ്ജു.

Get real time update about this post categories directly on your device, subscribe now.