വയനാട്ടില്‍ മത്സരിക്കുമോ എന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി രാഹുല്‍; വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ പ്രകടനപത്രികയിലെ പദ്ധതികളെക്കുറിച്ച് മാത്രം

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായില്ല.

തിങ്കളാഴ്ച ഉച്ചയ്ക്ക് നടന്ന പത്രസമ്മേളനത്തിലും സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് രാഹുല്‍ പ്രതികരിച്ചില്ല. ദില്ലി എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ രാഹുല്‍ പ്രകടനപത്രികയിലെ പ്രധാന പദ്ധതിയെക്കുറിച്ച് മാത്രമാണ് പ്രതികരിച്ചത്.

ഇന്ന് വേറെ ഒരു ചോദ്യങ്ങള്‍ക്കും മറുപടിയില്ലെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ മറുപടി. മിനിമം വരുമാന പദ്ധതിയെ സംബന്ധിച്ച് മാത്രമായിരുന്നു രാഹുലിന്റെ വിശദീകരണം.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചെങ്കിലും പിന്നീടിത് സംബന്ധിച്ച തീരുമാനം അനിശ്ചിതത്വത്തില്‍ നിലനില്‍ക്കുകയായിരുന്നു.

രാഹുലിന്റെ ഇന്നത്തെ പത്രസമ്മേളനത്തില്‍ തീരുമാനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ചോദ്യങ്ങളേില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു.

അതേസമയം, രാജ്യത്ത് ദാരിദ്രരേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങള്‍ക്കും മാസം 12000 രൂപ മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചു.

രാജ്യത്തെ 5 കോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങള്‍ക്ക് ഈ പദ്ധതി പ്രകാരം സാമ്പത്തിക സഹായം ലഭിക്കും. രാജ്യത്തെ 20ശതമാനം വരുന്ന പാവപ്പെട്ട ജനങ്ങള്‍ക്ക് മാസംത്തോറും 6000 മുതല്‍ 12000 വരെ ലഭിക്കുന്ന പദ്ധതിയുടെ ഗുണം ലഭിക്കും.

രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും മിനിമം വരുമാനപരിധി നിശ്ചയിച്ച് നടപ്പാക്കാനാണ് ന്യായ് എന്ന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഇതനുസരിച്ച് 12,000 രൂപ വരെയാകും ഒരു കുടുംബത്തിന് ഒരു മാസത്തേക്കുള്ള മിനിമം വരുമാനപരിധി.

12,0000 രൂപയ്ക്ക് താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ബാക്കി വരുന്ന തുക സര്‍ക്കാര്‍ പ്രതിമാസസഹായമായി നല്‍കും. ഒരു കുടുംബത്തിന് ഒരു വര്‍ഷം 72,0000 രൂപ ഈ രീതിയില്‍ ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു.

പദ്ധതിക്ക് വേണ്ടിയുള്ള എല്ലാ തീരുമാനങ്ങളും എടുത്ത് കഴിഞ്ഞു. ലോകത്ത് ഒരു സ്ഥലത്തും ഇത്തരത്തില്‍ ഒരു പദ്ധതിയില്ല. മിനിമം വേതന പദ്ധതി പ്രകാരം 20 ശതമാനം വരുന്ന എറ്റവും പാവപ്പെട്ട ജനങ്ങള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ 72000 രൂപ അവരുടെ ബാങ്ക് അക്കൗണ്ടില്‍ അടിസ്ഥാന വരുമാന സ്‌കീം പ്രകാരം ലഭിക്കും.

എഐസിസി പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷംവാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, വക്താവ് രണ്‍ധീപ് സുര്‍ജെവാല എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ ഒപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News