രാജീവിന്റെ സ്ഥാനാർഥിത്വം സാധാരണക്കാർക്കിടയിൽ സൃഷ്ടിച്ച ആവേശം ചെറുതല്ല. സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടും നേരത്തെ ഏറ്റ പരിപാടികളുടെ തിരക്കിലായിരുന്നു രാജീവ‌്. അഖിലേന്ത്യാതലത്തിൽ അംഗീകാരവും പ്രശസ‌്തിയും നേടിയ രാജീവ‌് കേരളത്തിന‌ു നൽകിയ സംഭാവനകൾ അവിസ‌്മരണീയങ്ങളാണ‌്. എന്ത് സഹായവും ചോദിച്ച് ഏത് നേരത്തും ഞങ്ങൾക്ക് ചെന്ന് മുട്ടാവുന്ന വാതിൽ. ഒരിക്കലും ആ വാതിൽ തുറക്കാതിരുന്നിട്ടില്ല.