ചട്ടം ലംഘിച്ച് ബി ജെ പിക്ക് വേണ്ടി രാഷ്ട്രീയ പ്രചാരണവുമായി രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ്

ഭരണഘടനാ പദവി ദുരുപയോഗം ചെയ്ത് ബിജെപിക്കായി രാഷ്ട്രീയ പ്രചാരണവുമായി ഗവര്‍ണര്‍ കല്ല്യാണ്‍ സിംഗ്. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ പരസ്യമായ ലംഘനമാണ് രാജസ്ഥാന്‍ ഗവര്‍ണര്‍ നടത്തിയിരിക്കുന്നത്.

ബിജെപി സ്വന്തം പാര്‍ട്ടിയാണെന്നും ബിജെപി തന്നെ വീണ്ടും അധികാരത്തില്‍ വരണമെന്നും മോദി വീണ്ടും പ്രധാനമന്ത്രിയാവണമെന്നുമാണ് കല്ല്യാണ്‍ സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്വന്തം നാടായ അലിഗഡില്‍ വച്ചായിരുന്നു വിവാദ പ്രസ്താവന.

ഭരണഘടന പ്രകാരം ഗവര്‍ണര്‍, രാഷ്ട്രപതി തുടങ്ങിയ പദവികള്‍ വഹിക്കുന്നവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളോടും പ്രത്യേക താത്പര്യം കാണിക്കരുതെന്നും രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്നുമാണ് ചട്ടം.

ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരം വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. ഞങ്ങളെല്ലാം ബിജെപി പ്രവര്‍ത്തകരാണ് ബിജെപി ജയിച്ച് കാണാനാണ് ഞങ്ങള്‍ക്കെല്ലാം താത്പര്യം മോഡി പ്രധാനമന്ത്രിയാവണമെന്നും അത് രാജ്യത്തിന് ഗുണം ചെയ്യുമെന്നും കല്ല്യാണ്‍ സിംഗ് പറഞ്ഞു.

1992ല്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ യു.പി മുഖ്യമന്ത്രിയായിരുന്നു കല്യാണ്‍ സിംഗ്. പിന്നീട് പാര്‍ട്ടിയില്‍ സജീവമല്ലായിരുന്നെങ്കിലും 2014ല്‍ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയതോടെ കല്യാണ്‍ സിംഗിനെ ഗവര്‍ണറായി നിയമിച്ചു.

ഭരണഘടനാ പദവി വഹിക്കുന്നവര്‍ രാഷ്ട്രീയ ക്യാമ്പയിന്റെ ഭാഗമാകരുതെന്ന് സംഭവത്തെക്കുറിച്ച് രാഷ്ട്രപതി ഭവന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News