പതിനൊന്നാം പട്ടികയും പുറത്തിറക്കി കോണ്‍ഗ്രസ്; ഇത്തവണയും വടകരയും വയനാടുമില്ല

ന്യൂഡൽഹി: വടകര, വയനാട് പാർലമെന്റ‌് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാതെ കോൺഗ്രസിന്റെ പതിനൊന്നാം സ്ഥാനാർഥിപട്ടികയും പുറത്തിറങ്ങി.

രാഹുൽ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് വയനാട് സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത്.

പതിനൊന്നാം പട്ടികയില്‍ ആകെ അഞ്ച് സ്ഥാനാര്‍ഥികളുടെ പേരുകളാണ് ഉള്ളത്. നേരത്തെ പുറത്തുവിട്ട പത്താം പട്ടികയില്‍ മഹാരാഷ്ട്രയിലെ ഒരു സീറ്റിലും പശ്ചിമ ബംഗാളിലെ 25 സീറ്റുകളിലുമടക്കം 26 സ്ഥാനാര്‍ഥികളാണ് ഇടംപിടിച്ചത്. ഇതുവരെ 258 സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

വടകര മണ്ഡലത്തിൽ കെ മുരളീധരൻ പ്രചാരണം തുടങ്ങിയെങ്കിലും എഐസിസി ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് കേരള നേതാക്കൾ പ്രഖ്യാപനം നടത്തിയതിൽ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു.

അതേസമയം മുരളീധരൻ പ്രചാണവുമായി മുന്നോട്ട് പോകട്ടെയെന്ന അനൗദ്യോഗിക നിർദ്ദേശവും എഐസിസി നൽകിയിട്ടുണ്ടെന്നാണ് സൂചന.

വയനാട് സീറ്റിലെ അനിശ്ചിതത്വം തുടരുന്നതുകൊണ്ടാണ് വടകരയിലെ സ്ഥാനാർത്ഥിയേയും ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here