യുവ വോട്ടുകള്‍ ലക്ഷ്യമിട്ട് വിപി സാനു; രണ്ടുതവണ മണ്ഡലപര്യടനം പൂര്‍ത്തിയാക്കി

മലപ്പുറം: മലപ്പുറം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിപി സാനു രണ്ടുതവണ മണ്ഡലപര്യടനം പൂര്‍ത്തിയാക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടിയുടെ ആദ്യഘട്ട പര്യടനും കണ്‍വെന്‍ഷനുകളും തുടരുകയാണ്.

1,42,000 പുതിയ വോട്ടര്‍മാരാണ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലുള്ളത്. ഇടതുസ്ഥാനാര്‍ത്ഥി വിപി സാനുവിന്റെ കണ്ണ് ഈ യുവ വോട്ടുകളിലാണ്. സാനു കണ്‍വെന്‍ഷനുകളും രണ്ടുതവണ മണ്ഡലപര്യടനവും പൂര്‍ത്തീകരിച്ച് പ്രചരണത്തില്‍ ഏറെ മുന്നോട്ടുപോയി.

ഭൂരിപക്ഷം കുറഞ്ഞാലും വിജയിക്കുകയാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യം. മുസ്ലിം ലീഗിന്റെ പരമ്പരാഗത വോട്ടില്‍ വിള്ളലുണ്ടാക്കാന്‍ എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുള്‍ മജീദ് ഫൈസിയും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറും കളത്തിലിറങ്ങിക്കഴിഞ്ഞു.

വി ഉണ്ണിക്കൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മലപ്പുറത്ത് മത്സരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News