സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ മത്സരിക്കുന്ന ചിറ്റയം; ജനങ്ങള്‍ ചൂണ്ടുവിരലില്‍ മഷി അണിയുന്നതും ചിറ്റയത്തിനുവേണ്ടി

മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വിജയങ്ങള്‍ മാത്രമാണുള്ളത്. ദീര്‍ഘനാള്‍ യുഡിഎഫ് ഭരിച്ചിരുന്ന കൊട്ടാരക്കര പഞ്ചായത്തിനെ എല്‍ഡിഎഫിന്റെ കൈകളില്‍ എത്തിക്കുന്നതില്‍ മറ്റു പ്രവര്‍ത്തകര്‍ക്കൊപ്പം ചിറ്റയവും മുഖ്യപങ്കുവഹിച്ചിരുന്നു. അടൂര്‍ നിയോജക മണ്ഡലം യുഡിഎഫില്‍നിന്ന് പിടിച്ചെടുത്തതും മറ്റൊരു വിജയഗാഥയായി. ഇക്കുറി മാവേലിക്കര മണ്ഡലത്തെ ചുവപ്പണിയിക്കുന്നതോടെ ചിറ്റയം ഗോപകുമാര്‍ ചരിത്ര വിജയങ്ങളില്‍ തുടര്‍ക്കഥ സൃഷ്ടിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel