ടിടിവി ദിനകരന്‍ പക്ഷത്തിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചിഹ്നം അനുവദിക്കണം: സുപ്രീം കോടതി

ടി.ടി.വി ദിനകരൻ പക്ഷത്തിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ചിഹ്നം അനുവദിക്കണമെന്ന് സുപ്രീംകോടതി.

തിരഞ്ഞെടുപ്പ് കമ്മിഷൻ പൊതു ചിഹ്നം അനുവദിക്കണം. എന്നാൽ, പ്രഷർ കുക്കർ ചിഹ്നം തന്നെ വേണമെന്ന ദിനകരന്റെ ആവശ്യം അംഗീകരിക്കാനാകില്ല.

തമിഴ്നാട്ടിലെ 39 ലോക്സഭാ മണ്ഡലങ്ങളിലും 19 നിയമസഭാ സീറ്റിലേക്കും പൊതുചിഹ്നത്തിൽ ദിനകരൻ പക്ഷത്തിന് മൽസരിക്കാം.

തിരഞ്ഞെടുക്കപ്പെട്ടാൽ സ്വതന്ത്രനായി മാത്രമേ കണക്കാക്കാൻ പാടുള്ളുവെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. രണ്ടില ചിഹ്നം അടഞ്ഞ അധ്യായമാണെന്നും കോടതി വ്യക്‌തമാക്കി.

രാഷ്ട്രീയ പാർട്ടി രൂപീകരിക്കാത്ത ദിനകരന് സ്ഥിരം ചിഹ്നം അനുവദിക്കാന്‍ കഴിയിലെന്ന് കോടതി നിരീക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News