ഫീസ് കുത്തനെ വർദ്ധിപ്പിച്ചു; പോണ്ടിച്ചേരി കേന്ദ്രസർവ്വകലാശാലയിൽ വിദ്യാർത്ഥി പ്രക്ഷോഭം രൂക്ഷം

ഫീസ് കുത്തനെ വർദ്ധിപ്പിച്ചു. പോണ്ടിച്ചേരി കേന്ദ്രസർവ്വകലാശാലയിൽ വിദ്യാർത്ഥി പ്രക്ഷോഭം രൂക്ഷം. അടുത്ത അധ്യയന വർഷത്തിലേക്കുള്ള ഫീസ് വർധനയാണ് സമരത്തിന് തുടക്കം കുറിച്ചത്. എംബിഎ ഡിപ്പാർട്മെന്റിലേക്കുള്ള ഫീസാണ് 125 ശതമാനമായി കുത്തനെ വർധിപ്പിച്ചത്.

രാജ്യത്തിലെ നാനാഭാഗത്തുനിന്നും വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന ക്യാമ്പസ്സിൽ അടുത്ത അധ്യയനവർഷം മുതൽ പഠിക്കാൻ വരുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തികമായി പ്രതിസന്ധി സൃഷ്ടിക്കുകയും സാമൂഹ്യപരമായി അടിസ്ഥാനവകാശങ്ങൾ നിഷേധിക്കപെടുകയുമാണ് ഈ ഫീസ് വർദ്ധനവിലൂടെ.

വിവരം അറിഞ്ഞയുടനെത്തന്നെ യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐ യൂണിറ്റ് അധികാരികൾക്ക് പരാതി നൽകി. യൂണിവേഴ്സിറ്റി വിദ്യാർത്ഥിയൂണിയനും പ്രതിഷേധം രേഖപ്പെടുത്തുകയും വിദ്യാർത്ഥികളെ പ്രാതിനിധാനം ചെയ്തുകൊണ്ട് അഡ്മിനിസ്ട്രേഷന് പരാതി നൽകുകയും ചെയ്തു.

പരാതിയുടെ അടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേഷഎ ൻ യൂണിയൻ ഭാരവാഹികളോടൊത്ത് ചർച്ചയ്ക്ക് തയ്യാറായെങ്കിലും അത് ഫീസ് കുറയ്ക്കുന്ന രീതിയിലേക്ക് എത്താത്തതിനാൽ എസ്എഫ്ഐ യൂണിറ്റ് യൂണിയനുമായി സംയോജിതമായി മറ്റു പാർട്ടികളെ കാര്യത്തിന്റെ ഗൗരവം ധരിപ്പിക്കുകയും ബഹുജന വിദ്യാർത്ഥി പങ്കാളിത്തത്തോടെ പ്രതിഷേധിക്കുന്ന രീതിയിലേക്ക് നീങ്ങി.

അതിന്റെ ഭാഗമായി എബിവിപി എന്ന സംഘടന ഒഴിച്ച് പോണ്ടിച്ചേരി കേന്ദ്രസർവകലാശാലയിലെ മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളും ഒത്തുചേർന്ന് വീണ്ടും ഒരു പരാതി കൂടി അഡ്മിനിസ്ട്രേഷന് നൽകി.

ആ പരാതിക്ക് ഒരു അനക്കവും ലഭിച്ചില്ലെന്ന്മാത്രമല്ല മൊത്തത്തിൽ പത്തോളം ഡിപ്പാർട്മെന്റുകളിലെ ഫീസ് വർധിപ്പിച്ചതായി അറിയാൻ കഴിഞ്ഞു. അതിൽ എംസിഎ വിഭാഗം ഫീസ് വർദ്ധനവ് 225 ശതമാനമായത് ഒരു ശരാശരി വിദ്യാർത്ഥിക്ക് ചിന്തിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു.

രാജ്യത്തിലെ സെൻട്രൽ യൂണിവേഴ്സിറ്റികളിൽ വെച്ച്‌ എറ്റവും അധികം ഫീസ് ഈടാക്കുന്ന പോണ്ടിച്ചേരി സർവകലാശാല വിദ്യാഭ്യാസം കച്ചവടവൽക്കരിക്കുന്ന ഒരു പ്രൈവറ്റ് കോളേജിനുസമം ആകുന്നത് തടയാനായി സ്റ്റുഡന്റസ് കൗൺസിലും എസ്എഫ്ഐ, എഎസ്എ, എൻ എസ് യു ഐ, എം എസ് എഫ്, എസ് ഐ ഒ, എ ഐ എസ് എഫ്, എ പി എസ് എഫ് എന്നീ വിദ്യാർഥിസംഘടനകൾ ആക്ഷൻ കമ്മിറ്റി രൂപവൽക്കരിച്ചു സമരത്തിന് തിങ്കളാഴ്ച വൈകീട്ട് തുടക്കം കുറിച്ചു.

ആകെമൊത്തം 83 ശതമാനത്തിന്റെ ഫീസ് വർധനവാണ് അടുത്ത വര്ഷം മുതൽ വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപിക്കാൻ അധികാരികൾ ശ്രമിക്കുന്നത്.

അനിയന്ത്രിതമായ ഫീ വർധന പിൻവലിക്കുക, ദളിത് വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തുക, സെമസ്റ്റർ പരീക്ഷകൾക്ക് എക്സ്ടെർണൽ ഇവാല്യൂവേഷൻ ഏർപ്പെടുത്തുകയും റീവാലുവേഷൻ സാധൂകരിക്കുകയും ചെയ്യുക, പോണ്ടിച്ചേരിയിലെ വിദ്യാർത്ഥികൾക്ക് 25 ശതമാനം സംവരണം ഏർപ്പെടുത്തുക തുടങ്ങിയവയാണ് മറ്റു ആവശ്യങ്ങൾ.

ചൊവ്വാഴ്ച രാവിലെ മുതൽ അനിശ്ചിതകാല സമരം ആരംഭിച്ചു. അഡ്മിനിസ്ട്രേഷൻ കൗണ്സിലുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുവദിച്ച പശ്ചാത്തലത്തിൽ അതിന് വേണ്ടി കാത്തിരിക്കുകയാണ് വിദ്യാർഥികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News