മോഹൻലാലിനെ മടുത്തോ എന്ന ചോദ്യത്തിൽ പ്രകോപിതനായി ആന്റണി പെരുമ്പാവൂർ 

മോഹൻലാലിൻറെ ഏറ്റവും വലിയ ആരാധകനും മനസാക്ഷി സൂക്ഷിപ്പുകാരനുമായ ആന്റണി പെരുമ്പാവൂരാണ് അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന്റെ തത്സമയ അഭിമുഖത്തിൽ ഇത്തരമൊരു ചോദ്യത്തെ നേരിടേണ്ടി വന്നത്.

അപ്പോഴതിനെ വളരെ തന്മയത്തത്തോടെ അഭിമുഖീകരിച്ചെങ്കിലും മറ്റൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആന്റണി ഇതിനോട് പ്രതികരിച്ചത്. ഒരിക്കലും അങ്ങിനെയൊരു ചോദ്യം താൻ പ്രതീക്ഷിച്ചില്ലെന്നും അറിഞ്ഞിരുന്നു കൊണ്ട് തന്നെപ്പോലൊരു വ്യക്തിയോട് ചോദിക്കാനും പാടില്ലായിരുന്നുവെന്നാണ് ആന്റണി പറഞ്ഞത്.

കഴിഞ്ഞ 31 വർഷമായി മോഹൻലാലിനോടൊപ്പമുള്ള യാത്രയെ ആനന്ദത്തോടെയാണ് കണ്ടിട്ടുള്ളതെന്നും തന്റെ ഓരോ ഉയർച്ചക്കും താൻ കടപ്പെട്ടിരിക്കുന്നത് ആ വലിയ താരത്തോടാണെന്നും ആന്റണി വ്യക്തമാക്കി. മടുപ്പ് എന്ന വാക്ക് ഉപയോഗിച്ചതിലുള്ള വൈമനസ്യം തുറന്ന് പ്രകടിപ്പിച്ചു കൊണ്ടാണ് ആന്റണി അഭിമുഖത്തെ കുറിച്ച് പരാമർശിച്ചത്.

മോഹൻലാലിനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഫേസ്ബുക് ലൈവിലായിരുന്നു അതിഥികളിൽ ഒരാളായെത്തിയ ആന്റണി പെരുമ്പാവൂരിനോട് അവതാരകൻ ഔചാത്യമില്ലാതെ  ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News