കൊല്ലത്ത് ബിജെപി-യുഡിഎഫ് ധാരണ പരസ്യമായെന്ന് തോമസ് ഐസക്

കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ ബിജെപി ക്യാമ്പ് നിശബ്ദമെന്ന് മന്ത്രി തോമസ് ഐസക്ക്.ബിജെപി യുഡിഎഫ് ധാരണ മറനീക്കിയെന്നും മരുന്നിനുപോലും ബിജെപി പ്രചരണമില്ലെന്നും തോമസ് ഐസക്ക് ആരോപിച്ചു.

കേരളത്തിലെ അഞ്ച് ലോക്സഭാ മണ്ഡലങളിൽ ബിജെപി യുഡിഎഫ് ധാരണയിൽ പ്പെട്ട മണ്ഡലമാണ് കൊല്ലമെന്ന ഇടതുപക്ഷത്തിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് ബിജെപി സ്ഥാനാർത്ഥിയുടെ പേരിനു വേണ്ടിയുള്ള പ്രചരണം.

ആർ.എസ്സ്.എസ്സ് ബിജെപി അംഗങളായ സാമൂഹിക മാധ്യമ ഗ്രൂപുകളിൽ കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായ ചർച്ചകളാണ് നടക്കുന്നതെന്നും ബിജെപി തെരഞ്ഞെടുപ്പ് പ്രചരണങളിൽ ബോധപൂർവ്വം പിന്നോക്കം പോകുന്നുവെന്നും മന്ത്രി തോമസ് ഐസക്ക് ആരോപിച്ചു.

വ്യാപകമായ പോസ്റ്റർ പ്രചരണം പോലും കാണാനില്ല.എന്തിന് ബിജെപിയുടെ ഒരു മണ്ഡലം സമ്മേളനത്തിന്റെ പ്രചരണം പോലും എങ്ങുമില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.

മുത്തലാക്ക് ബിൽ ഉൾപ്പടെ യുഡിഎഫ് സ്ഥാനാർത്ഥി ലോക്സഭയിൽ നടത്തിയ പ്രസംഗങളിൽ ആർ.എസ്സ്.എസ്സിനെ കുറ്റപെടുത്താതെ സാങ്കേതികം മാത്രം പറഞ്ഞതും ദീർഘ വീക്ഷണത്തടെയുള്ള ബിജെപി പിന്തുണക്കായുള്ള നീക്കമാണെന്നും ഈ ബന്ധത്തിനുള്ള നന്ദി സൂചകമായാണ് ബിജെപി ക്യാമ്പ് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിശബ്ദമായതെന്നും തോമസ്ഐസക്ക് ചൂണ്ടികാട്ടി.

നിയമസഭാ മണ്ഡലങളിലെ കണക്കെടുത്താൽ ഒരു ലക്ഷം വോട്ടുള്ള ബിജെപിക്ക് അത്രയുമൊ അതിനു മുകളിലൊ ലഭിക്കേണ്ടിടത്താണ് ദുര്‍ബല സ്ഥാനാർത്ഥിയെ കെട്ടിയിറക്കി ബിജെപിക്കാരെ പിന്നോട്ടടിപ്പിച്ച് തന്ത്രപരമായ ബിജെപി രഹസ്യ ധാരണ നീക്കം നടത്തി വോട്ടുകൾ മറിക്കാൻ ശ്രമിക്കുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News