എ‍ഴുത്തുകാരി അഷിത അന്തരിച്ചു

മലയാളത്തിലെ പ്രമുഖ സാഹിത്യകാരി അഷിത അന്തരിച്ചു. രാത്രി ഒരു മണിയോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അർബുദ ബാധയെ തുടർന്ന് ഏറെ നാളായി അഷിത ചികിത്സയിലായിരുന്നു. പഴയന്നൂരിലെ വീട്ടിൽ 11.30 വരെ മൃതദേഹം പൊതു ദർശനത്തിന് വെക്കും തുടർന്ന് 12 മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ.

ചെറുകഥാകൃത്തും കവയിത്രിയും വിവർത്തകയുമെല്ലാമായി മലയാള സാഹിത്യ ലോകത്തെ ശ്രദ്ധേയമായ സ്ത്രീ സാന്നിധ്യം ആയിരുന്നു അഷിത. തൃശ്ശൂരിലെ പഴയന്നൂരിൽ 1956ൽ ജനനം. ഡൽഹിയിലും ബോംബെയിലുമായിരുന്നു വിദ്യാഭ്യാസം ജീവിതം.

എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി.ചെറുകഥകളിൽ തുറന്നുപറച്ചിലിന്റെ പുതിയൊരു ലോകം സൃഷ്ടിച്ച അഷിത മനോഹരങ്ങളായ ബാലസാഹിത്യ കൃതികളുടെ കർത്താവാണ്.

പരിഭാഷയിലൂടെ മറ്റു ഭാഷാസാഹിത്യം മലയാളത്തിനു പരിചയപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ച അഷിതയാണ് ഹൈക്കു കവിതകൾ മലയാളത്തിൽ പരിചിതയാക്കിയത്.

മലയാളത്തിലെ അധുനികാനന്തര തലമുറയിലെ സ്ത്രീ കഥാകൃത്തുക്കളിൽ പ്രമുഖയായിരുന്നു അഷിത.നിരവധി കവിതകളും അഷിത എഴുതിയിട്ടുണ്ട്. അക്സാണ്ടർ പുഷ്കിന്റെ കവിതകൾ അടക്കമുള്ള റഷ്യൻ കവിതകൾ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. കുട്ടികൾക്കായി രാമായണം, ഐതിഹ്യമാല എന്നിവയും പുനരാഖ്യാനം ചെയ്തു.

അഷിതയുടെ കഥകൾ, അപൂർണവിരാമങ്ങൾ, വിസ്മയ ചിഹ്നങ്ങൾ, മഴമേഘങ്ങൾ, ഒരു സ്ത്രീയും പറയാത്തത്, കല്ലുവെച്ച നുണകൾ, തഥാഗത, മീര പാടുന്നു, അലക്സാണ്ടർ പുഷ്കിന്റെ കവിതകളുടെ മലയാള തർജ്ജമ തുടങ്ങിയവയാണ് പ്രധാന കൃതികൾ.മലയാളി വായനക്കാർക്ക് വ്യത്യസ്തമായ വായനാ അനുഭവം തീരത്താണ് തന്റെ 63 ആം വയസ്സിൽ അഷിത ജീവിതം എഴുതി തീർത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel