ബ്രെക്സിറ്റ്: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജിക്കൊരുങ്ങുന്നു

ബ്രെക്സിറ്റ് വിഷയത്തില്‍ പ്രതിസന്ധിയിലായ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജിക്കൊരുങ്ങുന്നു. കണ്‍സര്‍വേറ്റീവ് എംപിമാരുടെ യോഗത്തില്‍ രാജിക്കാര്യം അറിയിച്ചേക്കും.
ബ്രെക്സിറ്റ് വിഷയത്തില്‍ ഭരണപ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുകയാണ്.

പ്രധാനമന്ത്രിയില്‍ നിന്ന് ബ്രക്സിറ്റ് വിഷയത്തിലെ നിയന്ത്രണം പാര്‍ലമെന്‍റ് ഏറ്റെടുത്തതോടെ രാജിക്കായുള്ള സമ്മര്‍ദ്ദം വര്‍ദ്ധിച്ചു ക‍ഴി്ഞ്ഞു. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി പദത്തില്‍ തുടരണമോയെന്ന് ഇന്ന് ധാരണയുണ്ടായേക്കും. കണ്‍സര്‍വേറ്റീവ് എംപിമാരുടെ യോഗത്തില്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു.

ബ്രെക്സിറ്റ് ഒരു വര്‍ഷം നീട്ടിവെക്കണമെന്ന സഖ്യകക്ഷിയായ ഡെമോക്രാറ്റിക് യൂണിയന്‍റെ നിലപാടും മേയ്ക്ക് തിരിച്ചടിയായി ക‍ഴിഞ്ഞു. ഇതോടൊപ്പം ഹിതപരിശോധന അടക്കമുള്ള ബില്ലുകള്‍ പാര്‍ലമെന്‍റിന് മുന്നിലെത്തുന്നുണ്ട്.

ബില്ലുകള്‍ വോട്ടിനിടാനും സാധ്യതയുണ്ട്. മുന്‍പ് 2 തവണയഉൾ ബ്രെക്സിറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചപ്പോ‍ഴും പാസായില്ല. കാതലായ മാറ്റം വരുത്താതെ ഒരു വട്ടം കൂടി അനുവദിക്കാന്‍ ക‍ഴിയില്ലെന്ന് പാര്‍ലമെന്‍റ് സ്പീക്കര്‍ വ്യക്തമാകുകയും കൂടി ചെയ്തതോടെ തെരേസ മേ യുടെ നില കൂടുതല്‍ പരുങ്ങലിലാകുകയും ചെയ്തു. ബ്രെക്സിറ്റ് വിഷയത്തില്‍ മേ യുടെ നിലപാടിനെതിരെ 22 മന്ത്രിമാര്‍ രാജിവെക്കുകയും ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News