
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. രണ്ട് മണ്ഡലങ്ങളില്‍ രാഹുല്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ കര്‍ണാടകയിലോ വയനാട്ടിലോ മത്സരിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കും.
സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തെരഞ്ഞെടുപ്പ് സമിതിയോഗത്തില്‍ ചര്‍ച്ച ചെയ്യാതെ തന്റെ തീരുമാനം രാഹുല്‍ മറ്റ് നേതാക്കളെ അറിയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങള്‍ മൂലം പ്രചരണരംഗത്ത് കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയിലാണ്.അതിനാല്‍ ഉടന്‍ തീരുമാനം വേണമെന്ന് കെപിസിസി നേതാക്കള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here