സെപ‌്റ്റിക‌് ടാങ്ക‌് വൃത്തിയാക്കുന്നതിനിടെ ആറു തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു

തമിഴ‌്നാട്ടിലെ കാഞ്ചിപുരം ജില്ലയില്‍ സെപ‌്റ്റിക‌് ടാങ്ക‌് വൃത്തിയാക്കുന്നതിനിടെ ആറു തൊഴിലാളികൾ മരിച്ചു. കാഞ്ചിപുരം ജില്ലയില്‍ സ്വകാര്യ അപ്പാർട‌്മെന്‍റില്‍ വെച്ചാണ് വിഷവാതകം ശ്വസിച്ച് അപകടമുണ്ടായത്.ആറ് പേരും സെപ്റ്റിക് ടാങ്കിലിറങ്ങി വൃത്തിയാക്കുകയായിരുന്നു.

ശക‌്തമായ നിയങ്ങള്‍ പാലിക്കാതെ തൊഴിലാളികളെ കൊണ്ട‌് സെപ്റ്റിക് ടാങ്ക്‌ ശുചീകരണം നടത്തി നടപടിയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

മനുഷ്യരെ ഉപയോഗിച്ച് സെപ്റ്റിക് സീവേജ് ടാങ്ക് വൃത്തിയാക്കുന്ന നടപടി സിയമപരമായി നിരോധനമുണ്ട് . പക്ഷേ നിയമം കാറ്റില്‍ പറത്തി തമിഴ്‍നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മനുഷ്യരെ കൊണ്ട് ഇത്തരം ശുചീകരണപ്രവൃത്തി ചെയ്യിപ്പിക്കുന്നത് വ്യാപകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here