മോദി സംസാരിച്ചത് ഒമ്പത് വര്‍ഷം മുമ്പ് രാജ്യം കൈവരിച്ച നേട്ടം; ശാസ്ത്ര നേട്ടങ്ങളെ രാഷ്ട്രീയമായി ഉപയോഗിച്ച് മോദി; അഭിസംബോധനാ നാടകത്തില്‍ ശാസ്ത്രജ്ഞരുടെ പേരുപോലും പരാമര്‍ശിക്കാതെ പ്രധാനമന്ത്രി

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബഹിരാകാശ ശാസ്ത്ര നേട്ടത്തെ രാഷ്ട്രിയ നേട്ടമാക്കി മാറ്റാന്‍ പ്രധാനമന്ത്രിയുടെ അഭിസംബോധ നാടകം.

മിഷന്‍ ശകതി എന്ന ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണം വിജയം എന്ന മോദി. നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്നും മോദി.

വര്‍ഷങ്ങള്‍ക്ക് മുമ്പെ ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിച്ച സാങ്കേതിക വിദ്യായാണ് പുതിയ നേട്ടമാക്കി മോദി പ്രഖ്യാപിച്ചത്.

പതിനൊന്ന് മുപ്പതോടെയാണ് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന ട്വീറ്റ് നരേന്ദ്രമോദി നടത്തിയത്. 12 മണിക്കുള്ളില്‍ നടത്തുമെന്ന അറിയിച്ച പ്രസംഗം 25 മിനിറ്റോളം വൈകി.

ബഹിരാകാശ രംഗത്ത് വന്‍നേട്ടമെന്ന അവകാശവാദത്തോടെ ആരംഭിച്ച പ്രസംഗത്തില്‍ സാറ്റ്‌ലൈറ്റ് വേധ മിസൈല്‍ ഇന്ത്യ പരീക്ഷിച്ചുവെന്ന് മോദി വ്യക്തമാക്കി.മിഷന്‍ ശക്തി എന്ന പേരിട്ട പരീക്ഷണത്തില്‍ സാറ്റ്‌ലൈറ്റ് വേധ മിസൈലായ എ-സാറ്റ് 300 കിലോമീറ്റര്‍ ഉയരത്തില്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ പ്രവര്‍ത്തനത്തിലിരുന്ന ഉപഗ്രത്തെ മൂന്ന് മിനിറ്റ് കൊണ്ട് തകര്‍ത്തു.

ജനുവരി 24ന് ഇന്ത്യ തന്നെ വിക്ഷേപിച്ച മൈക്രോസാറ്റ്-ആര്‍ എന്ന ഉപഗ്രത്തെയാണ് മിസൈല്‍ തകര്‍ത്തത്.എന്നാല്‍ ഇന്ത്യ 2012ല്‍ തന്നെ ആര്‍ജിച്ചെടുത്ത സംവിധാനമാണ് മോദി പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.

ഡി.ആര്‍.ഡി.ഒ തലവന്‍ 2012ല്‍ തന്നെ ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണം നടത്താന്‍ രാജ്യം തയ്യാറാണന്ന് വ്യക്തമാക്കി ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖം പുറത്ത് വന്നു.

എന്നാല്‍ ഉപഗ്രഹങ്ങള്‍ ആയുധമായി ഒരു രാജ്യവും ഉപയോഗിച്ചിട്ടില്ലാത്തതിനാല്‍ തന്നെ അന്ന് പരീക്ഷണത്തിന് അനുമതി നല്‍കിയില്ല.

രാജ്യം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നില്‍ക്കുന്ന സമയത്ത് ഇത്തരമൊരു പരീക്ഷണം നടത്തി അത് സ്വയം അവതരിപ്പിച്ച് രാഷ്ട്രിയ നേട്ടമുണ്ടാക്കാനാണ് മോദി ശ്രമിച്ചിരിക്കുന്നത് ആരോപണം ശക്തമാകുന്നു.

സാധാരണയായി ഇത്തരം പരീക്ഷണങ്ങള്‍ ഡിആര്‍ഡിഒ നേരിട്ട് വാര്‍ത്താകുറിപ്പിലൂടെ അറിയിക്കുകയാണ് പതിവ്. മോദി പതിവ് തെറ്റിച്ച് സ്വയം നേരിട്ട് എത്തിയ പരീക്ഷണത്തെക്കുറിച്ചുള്ള അറിയിപ്പ് രാഷ്ട്രിയ പ്രസംഗമായും മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News