ബിജെപി ജനറല്‍ സെക്രട്ടറി മുരളീധര റാവുനെതിരെ വ്യാജരേഖ ചമച്ചതിനും കൈക്കൂലി വാങ്ങിയതിനും കേസ്

കേരളത്തിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി മുരളീധര റാവുനെതിരെ വ്യാജരേഖ ചമച്ചതിനും കൈക്കൂലി വാങ്ങിയതിനും കേസ്.

കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്റെ കള്ള ഒപ്പിട്ട് പണം തട്ടിയെന്ന് പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം ഹൈന്ദരാബാദ് പോലീസാണ് കേസെടുത്തത്.

മുരധീധര റാവുവിന്റെ സഹായിടക്കം എട്ട് പേര്‍ കേസില്‍ പ്രതികള്‍. നിയമനം നല്‍കാമെന്ന് അറിയിച്ച് 2.17 കോടി രൂപ മുരളീധര റാവും സഹായികളും പരാതികാരില്‍ നിന്നും തട്ടിയെടുത്തു.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ആദ്യ വര്‍ഷം തന്നെ ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ ആരംഭിച്ച വലിയ നിയമന തട്ടിപ്പിന്റെ വിവരങ്ങളാണ് പുറത്ത് വരുന്നത്.

വാണിജ്യ വ്യവസായ വകുപ്പിന് കീഴിലെ ഫാര്‍മസ്യൂട്ടിക്കല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാന്‍ പദം വാഗ്ദാനം ചെയ്ത് 2.17 കോടി രൂപ മുരളീധര റാവുവും സംഘവും കൈപ്പറ്റി.

ഹൈന്ദരബാദ് സ്വദേശികളായ ടി.പ്രവീണ റെഡ്ഢി,ഭാര്യ മഹിപാല്‍ റെഡ്ഢി എന്നിവരില്‍ നിന്നുമാണ് തട്ടിപ്പ് നടത്തി പണം വാങ്ങിയത്.

വിശ്വാസത്തിനായി അന്ന് വ്യവസായ വാണിജ്യ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി നിര്‍മ്മലാ സീതാരമന്‍ ഒപ്പിട്ട് നിയമന കത്തും കൈമാറി.

നിയമന കത്തിന്റെ അടിസ്ഥാനത്തില്‍ ചുമതല ഏല്‍ക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. കത്തിലെ ഒപ്പ് വ്യാജമാണന്ന് മനസിലായി.പണം തിരികെ ചോദിച്ചതോടെ മുരളീധര റാവു പരാതിക്കാരെ ഭീഷണിപ്പെടുത്തി. കേന്ദ്ര സര്‍ക്കാരും വിഷയം പൂഴ്ത്തി.

2015 നവംബര്‍ മാസമാണ് സംഭവം നടക്കുന്നത്.മുരളീധര റാവുവിന്റെ വിശ്വസ്ത സഹായി കിഷ്ണ കിഷോര്‍,പ്രാദേശിയ ബിജെപി നേതാക്കാളാ മന്ദാ റാമ ചന്ദ്ര റെഡ്ഢി, ചന്ദ്രശേഖര റെഡ്ഢി, ബാബ,ശ്രീകാന്ത്,ജി.ശ്രീനിവാസ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

രാഷ്ട്രിയ സമര്‍ദത്തെ തുടര്‍ന്ന് പോലീസ് കേസെടുക്കാന്‍ മടിേച്ചാതോടെ പരാതിക്കാര്‍ കോടതിയെ സമീപിച്ചു. പരാതിയില്‍ പ്രഥമദൃഷ്ടിയ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന വിഷയത്തില്‍ ഇടപെട്ട കോടതി നിര്‍ദേശപ്രകാരം പോലീസ് കെസെടുത്തു.

വിശ്വാസ വഞ്ചന,തട്ടിപ്പ്, ഗൂഡാലോന,വ്യാജരേഖ ചമയ്ക്കല്‍,ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ബിജെപി ജനറല്‍ സെക്രട്ടറിക്കെതിരെ ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News