നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ്കുമാറിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

കോൺഗ്രെസ്സിനെതിരെയുള്ള പരാമർശത്തിൽ നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ്കുമാറിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചു.

അധികാരത്തില്‍ വന്നാല്‍ പാവപ്പെട്ടവർക്ക് അടിസ്ഥാന വേതനം ഉറപ്പാക്കുമെന്ന കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനം അവസരവാദ രാഷ്ട്രീയമാണെന്ന പ്രതികരണം നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചത്.

പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നാരോപിച്ച കമ്മീഷന്‍ രാജീവ്‌ കുമാറിനോട് രണ്ട് ദിവസത്തിനകം മറുപടി നല്‍കണമെന്ന് അറിയിച്ചിട്ടുണ്ട്.

നീതി ആയോഗ് കേന്ദ്ര സർക്കാർ സ്ഥാപനമാണെന്നും അതിന്‍റെ ഉപാധ്യക്ഷ പദവിയിലിരുന്ന് കൊണ്ട് പ്രതിപക്ഷ പാർട്ടിയുടെ വാഗ്ദാനങ്ങളെ വിമർശിക്കുന്നത് പെരുമാറ്റ ചട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് രാജിവ് കുമാറിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചിരിക്കുന്നത്.

1971ല്‍ ഗരീബി ഹട്ടാവോ, 2008ല്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ 2013ല്‍ ഭക്ഷ്യ സുരക്ഷ പദ്ധതി എന്നിങ്ങനെ പല പദ്ധതികളും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ ഒന്നും നടപ്പിലാകാതിരുന്ന കോൺഗ്രസ്‌ വീണ്ടും അതുപോലെയുള്ള പ്രഖ്യാപനവുമായി വന്നിരിക്കുകയാണെന്നായിരുന്നു രാജീവ്‌ കുമാറിന്റെ ആദ്യ ട്വീറ്റ്.

ജി ഡി പിയുടെ രണ്ട് ശതമാനവും ബഡ്ജറ്റിന്‍റെ പതിമൂന്ന് ശതമാനവും കോണ്‍ഗ്രസ് പ്രഖ്യാപിച്ച പദ്ധതിക്കായി മാറ്റി വെക്കേണ്ടി വരുമെന്നും അങ്ങനെ വന്നാല്‍ മറ്റ് ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ കഴിയില്ലെന്നുമായിരുന്നു രണ്ടാമതായി രാജീവ് കുമാർ ട്വീറ്റ് ചെയ്തത്.

രാജ്യത്തെ ഇരുപത് ശതമാനം വരുന്ന ജനങ്ങള്‍ക്ക് ഗുണകരമാകുമെന്ന് അവകാശപ്പെട്ടു കൊണ്ടാണ് അടിസ്ഥാന വേതനം നല്‍കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനകം വിശദീകരണം വേണമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News