നടിയെ ആക്രമിച്ച കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു

നടിയെ ആക്രമിച്ച കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.സി ബി ഐ അന്വേഷണമെന്ന ദിലീപിന്‍റെ ആവശ്യം നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.ഇത് ചോദ്യം ചെയ്താണ് ദിലീപ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.അപ്പീലില്‍ തീരുമാനമാകുംവരെ വിചാരണ നിര്‍ത്തിവെക്കണമെന്നും ദിലീപ് ആവശ്യപ്പെടുന്നുണ്ട്.

സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് രണ്ടാംതവണയാണ് കേസിലെ പ്രതിയായ ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.നേരത്തെ സിംഗിള്‍ ബെഞ്ച് ദിലീപിന്‍റെ ഈ ആവശ്യം തള്ളിയിരുന്നു.ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് പ്രതിക്ക് ആവശ്യപ്പെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് സിംഗിള്‍ ബെഞ്ച് നേരത്തെ ഹര്‍ജി തള്ളിയത്.

എന്നാല്‍ മു‍ഴുവന്‍ വസ്തുതകളും പരിഗണിക്കാതെയായിരുന്നു സിംഗിള്‍ബെഞ്ചിന്‍റെ നടപടിയെന്നാണ് അപ്പീലില്‍ ദിലീപ് ചൂണ്ടിക്കാട്ടുന്നത്.കൂടാതെ അപ്പീലില്‍ തീരുമാനമാകുംവരെ വിചാരണ നിര്‍ത്തിവെക്കണമെന്നും ദിലീപ് ആവശ്യപ്പെടുന്നു.

നടിയെ ആക്രമിച്ച കേസില്‍ വിചാരണതുടങ്ങുന്നതിന്‍റെ ഭാഗമായി വനിതാ ജഡ്ജി ഉള്‍പ്പെട്ട കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതി ഏപ്രില്‍ 5ന് കേസ് പരിഗണിക്കാനിരിക്കെയാണ് ദിലീപിന്‍റെ പുതിയ നീക്കം.ദിലീപ് ഉള്‍പ്പടെ മു‍ഴുവന്‍ പ്രതികളോടും അന്ന് ഹാജരാകാനും കോടതി നിര്‍ദേശിച്ചിരുന്നു.

കൂടാതെ 6 മാസത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.ഇതിനിടെ ദിലീപ് സി ബി ഐ അന്വേഷണ ആവശ്യവുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചതിനു പിന്നില്‍ വിചാരണ വൈകിപ്പിക്കുക എന്ന ലക്ഷ്യമാണെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News