കൊടും ചൂടിന്റെയും വരള്‍ച്ചയുടെയും പശ്ചാത്തലത്തില്‍ കുടിവെള്ളം പഞ്ചായത്തുകളില്‍ എത്തുന്നു എന്നത് കളക്ടര്‍മാര്‍ ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശം

കൊടും ചൂടിന്റെയും വരള്‍ച്ചയുടെയും പശ്ചാത്തലത്തില്‍ കുടിവെള്ളം പഞ്ചായത്തുകളില്‍ എത്തുന്നു എന്നത് കളക്ടര്‍മാര്‍ ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശം.

പകര്‍ച്ചവ്യാധി പ്രതിരോധം, വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് പരിശോധിക്കാന്‍, കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ എന്നിവയ്ക്കായി 3 സമിതികള്‍ രൂപീകരിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം.

കൊടും ചൂടും വരള്‍ച്ചയെയും നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര ഉന്നതതലയോഗം ചേര്‍ന്നത്. ജില്ലാ കളക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നിലവിലെ ജില്ലകളിലെ സ്ഥിതിഗതി വിലയിരുത്തി.

കുടിവെള്ളം പഞ്ചായത്തുകളില്‍ എത്തുന്നു എന്നത് കളക്ടര്‍മാര്‍ ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. പകര്‍ച്ചവ്യാധി പ്രതിരോധം, വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് പരിശോധിക്കാന്‍, കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ എന്നിവയ്ക്കായി 3 സമിതികള്‍ രൂപീകരിക്കും. വരള്‍ച്ച പ്രതിരോധത്തില്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് സംസ്ഥാന തല ഏകോപന ചുമതല.

സംസ്ഥാനത്ത് സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ അതാത് ഡിഎംഒമാര്‍ ജില്ലകളിലെ ആശുപത്രികള്‍ക്ക് വേണ്ട നിര്‍ദേശം നല്‍കും. ആരോഗ്യവകുപ്പ് ഡയറക്ടര്‍ പ്രതിദിന സംസ്ഥാന സ്ഥിതിയും വിലയിരുത്തുമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു

സൂര്യാഘാതത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കുന്നതിനായി മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ റവന്യൂ ആരോഗ്യ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചൂട് കൂടുന്ന സാഹചര്യത്തില്‍ ശുദ്ധജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധനയും ആരോഗ്യവകുപ്പ് നടത്തും. രോഗങ്ങള്‍ പടരുന്നതിനെതിരെ പ്രതിരോധ പ്രവര്‍ത്തനവും വകുപ്പ്
ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here