ന്യൂജെന്‍ വോട്ടര്‍മാരുടെ മനസില്‍ ഇടംപിടിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വാസവന്‍ പര്യടനം തുടരുന്നു

ന്യൂജെന്‍ വോട്ടര്‍മാരുടെ മനസില്‍ ഇടംപിടിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വാസവന്‍ പര്യടനം തുടരുന്നു. സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് ഐക്യദാര്‍ഢ്യവുമായി പുതുതലുറക്കാര്‍ ഒപ്പം ചേരുന്നത് പതിവ് കാഴ്ച്ചയാണിപ്പോള്‍.

കനത്തചൂടിനെപോലും അവഗണിച്ച് ആവേശകരമായ സ്വീകരണമാണ് കോട്ടയം ബസേലിയസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വാസവന് നല്‍കിയത്. ന്യൂജെന്‍ വോട്ടര്‍മാര്‍ മാലയിട്ടും പുസ്തകം നല്‍കിയും സ്ഥാനാര്‍ത്ഥിയെ വരവേറ്റു.

നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തികൊണ്ടുള്ള ന്യൂജെന്‍ വോട്ടുകള്‍ ഇടതുപക്ഷത്തിന്റെ വിജയം സുനിശ്ചിതമാക്കുമെന്ന് വി എന്‍ വാസവന്‍ പറഞ്ഞു.

കോട്ടയം മണ്ഡലത്തിലെ പുതുതലമുറക്കാര്‍ ഇടതുസ്ഥാനാര്‍ത്ഥി വിഎന്‍ വാസവന് ഐക്യദാര്‍ഢ്യവുമായി ചേരുന്ന കാഴ്ച്ചയാണ് എങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here