പഠിച്ചു നേടിയതാണ്, പൊരുതി നേടിയതാണ്, തലമുറകൾ പകർന്നു നൽകിയതാണ് അതാണ് നമ്മുടെയൊക്കെ വിദ്യാഭ്യാസം ; പി കെ ബിജുവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ലോകസഭ തെരഞ്ഞെടുപ്പിന് ആലത്തൂര്‍ നിന്നുള്ള സിപിഎം സ്ഥാനാര്‍ഥിയാണ് പി കെ ബിജു. 2009 മുതല്‍ എംപിയായി തുടരുന്ന ബിജുവിന് ഇത്തണവയും വിജയം സുനിശ്ചിതമാണെന്നാണ് പൊതുവേ ഉള്ള അഭിപ്രായം. അതിനു കാരണം അദ്ദേഹം നടത്തി വരുന്ന ജനസേവന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. ഇപ്പോള്‍ താന്‍ വളര്‍ന്ന സാഹചര്യവും തന്റെ പിതാവിനെയും കുറിച്ച് അദ്ദേഹം എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വൈറല്‍ ആകുന്നത്.

പോസ്റ്റിന്‍റെ പൂര്‍ണരൂപം

കഴിഞ്ഞ ദിവസം നെന്മാറയില്‍ വോട്ടഭ്യര്‍ത്ഥനയുമായി ചെന്നപ്പോഴാണ്
ടൗണില്‍ ചെരുപ്പ് തുന്നുന്ന കുമാരേട്ടനെ കാണാനിടയായത്
കൈ കൊടുത്തപ്പോള്‍ തന്നെ കുമാരേട്ടന്‍ ചോദിച്ചത് പഠനത്തേക്കുറിച്ചായിരുന്നു
പഠനം ജീവിതാവസാനം വരെ തുടരുന്നതാണെന്നും മറുപടി നല്‍കി

എനിക്ക് ഒരു മകളുണ്ട്
അഖില എന്നാണ് പേര്
നിങ്ങള്‍ പഠിച്ച എം ജി യൂണിവേഴ്‌സിറ്റിയില്‍ തന്നെയാണ് പഠിക്കുന്നത്
നിങ്ങളെ പോലെ അവളേയും ഡോക്ടറേറ്റ് എടുപ്പിക്കണം
മകളുടെ ടീച്ചര്‍മാര്‍ ബിജുവിനെ കുറിച്ച് പറയാറുണ്ട് സഹായങ്ങള്‍ ചെയ്തു തരണമെന്നായി അദ്ദേഹം

എല്ലാ സഹായവുമുണ്ടാവുമെന്ന് പറഞ്ഞ് മടങ്ങുമ്പോള്‍ മനസ്സില്‍ മുഴുവന്‍
എന്റെ അച്ഛന്‍ മാത്രമായിരുന്നു

മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ ഒഴിഞ്ഞ വയറുമായി പഠിക്കാനിരിക്കുന്ന എനിക്ക് കൂട്ടായി അച്ഛനുണ്ടായിരുന്നു

പകലന്തിയോളം പാടത്ത് പണിയെടുത്തുണ്ടാക്കുന്ന ചെറിയ പൈസ പഠനത്തിനായി ചെലവാക്കുന്ന അച്ഛന്‍

ആ അച്ഛനായിരുന്നു തെരുവില്‍ ചെരുപ്പ് തുന്നുന്നുണ്ടായിരുന്നത്

ഇത്തരം അനേകായിരം രക്ഷിതാക്കളുടെ ചോരയും നീരുമാണ് ഞങ്ങളുടെയൊക്കെ വിദ്യാഭ്യാസം

പഠിച്ചു നേടിയതാണ്
പൊരുതി നേടിയതാണ്
തലമുറകള്‍ പകര്‍ന്നു നല്‍കിയതാണ്
അതാണ് നമ്മുടെയൊക്കെ വിദ്യാഭ്യാസം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News