കാല്‍ ലക്ഷം രൂപയുടെ കഞ്ചാവുമായി മധ്യവയസ്‌കന്‍ ഇടുക്കിയില്‍ പിടിയില്‍

കാല്‍ ലക്ഷം രൂപയുടെ 111 പൊതി കഞ്ചാവുമായി മധ്യവയസ്‌കന്‍ ഇടുക്കി- നെടുങ്കണ്ടത്ത് പിടിയിലായി. കടശ്ശിക്കടവ് ശിവന്‍ കോളനിയിലെ ദൈവം മണിയാണ് എക്‌സൈസിന്റെ പിടിയിലായത്.

കമ്പത്ത് നിന്ന് വാങ്ങിയാണ് പ്രതി കഞ്ചാവ് വിറ്റിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊതി ഒന്നിന് 200 രൂപയാണ് വാങ്ങിയരുന്നതെന്ന് മണി മൊഴി നല്‍കി.

കഞ്ചാവിന്റെ ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രതിയെ വലയിലാക്കിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News