വടകരയിലെ ഗ്രാമീണ മേഖലയിൽ തരംഗമായി പി ജയരാജൻ; നാദാപുരം മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി പി ജയരാജന് ലഭിച്ചത് ആവേശകരമായ സ്വീകരണം

കർഷക തൊഴിലാളി സമരങ്ങളുടെ ചരിത്രം പേറുന്ന നാദാപുരം മണ്ഡലത്തിൽ, ഗ്രാമീണ ജനതയുടെ ഹൃദയങ്ങൾ കീഴടക്കിയായിരുന്നു എൽ ഡി എഫ് സ്ഥാനാർത്ഥി പി ജയരാജന്റെ പര്യടനം.

കത്തുന്ന വെയിലിനെ അവഗണിച്ച് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും ആയിരങ്ങളാണ് വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിയെ സ്വീകരിക്കാനെത്തിയത്.

മുത്തുകുടകളും ബേന്റ് വാദ്യങ്ങളും പടക്കം പൊട്ടിച്ചും പ്രവർത്തകർ സ്വീകരണത്തിന് കൊഴുപ്പേകി.
ബുധനാഴ്ച്ച രാവിലെ എടച്ചേരിയിൽ നിന്നാണ് പ്രചരണം തുടങ്ങിയത്.

തൂണേരിയിലെ സ്വീകരണത്തിനു ശേഷം പ്രവാസികൾ ഏറെയുള്ള പാറക്കടവ് ടൗണിലായിയിരുന്നു സ്വീകരണം. തുടർന്ന് ഈന്തുള്ളതിൽ ബിനുവിന്റെ സ്മരണ തുടിക്കുന്ന കല്ലാച്ചി പട്ടണത്തിൽ സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഹൃദ്യമായ വരവേൽപ്പാണ്.

രാത്രിയോടെ തൊട്ടിൽപ്പാലം കോതോട്, നാദാപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനം അവസാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News