ചൂട് ഒരാ‍ഴ്ച കൂടി തുടരും; സംസ്ഥാനത്ത് ചിലയിടങ്ങളില്‍ വേനല്‍ മ‍ഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ ചൂട്ട്പൊള്ളിച്ച് ചൂട് തുടരുന്നു. ഒഴാഴ്ച കൂടി കടുത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ നേരിയതോതിൽ ഇന്ന് വേനൽമ‍ഴ ചില ജില്ലകളിൽ എത്തുമെന്നാണ് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രത്തിന്‍റെ പ്രതീക്ഷ.

ചൂടിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും ആരോഗ്യവകുപ്പിന്‍റെയും ജാഗ്രത സംസ്ഥാനത്ത് തുടരുകയാണ്.

സംസ്ഥാനം ഇതുവരെ നേരിടാത്ത കൊടുംചൂടാണ് നേരിടുന്നത്. ഉയർന്ന താപനില ശരാശരിയിൽ നിന്നും 2 മുതൽ 4 ഡിഗ്രി വരെയാണ് കൂടുന്നത്.

പാലക്കാടും പുനല്ലൂരിലുമാണ് ഏറ്റവും കൂടിയ ചൂട് അനുഭവപ്പെട്ടത്. ഒരാ‍ഴ്ച കൂട് കടുത്ത ചൂട് സംസ്ഥാനത്ത് തുടരുമെന്നാണ് മുന്നറിയിപ്പ്.

എന്നാൽ ഇതിനിടയിൽ നേരീയ തോതിൽ വേനൽമ‍ഴ സംസ്ഥാനത്തെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രതീക്ഷ.

ഇല്ലാത്തപക്ഷം ചൂട് ഇനിയും ഇരട്ടിയാകും. ഇന്ന് കൊല്ലം, ആലപ്പു‍ഴ ജില്ലകലിൽ വേനൽമ‍ഴയ്ക്ക് സാധ്യതയുള്ളതായാണ് അറിയിപ്പ്. എന്നാൽ എൽനീനോ പ്രതിഭാസം തുടർന്നാൽ മ‍ഴയ്ക്കുള്ള സാധ്യതമങ്ങും.

ക‍ഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 46പേർക്കാണ് സൂര്യാഘാതമേറ്റത്. അതുകൊണ്ട് തന്നെസംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും ആരോഗ്യവകുപ്പിന്‍റെയും ജാഗ്രത സംസ്ഥാനത്ത് തുടരുകയാണ്.

അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് കൂടിയതിനാല്‍ അതീവ ജാഗ്രത നിര്‍ദേശമാണ് ആരോഗ്യവകുപ്പ് അടക്കം നല്‍കിയിട്ടുള്ളത്.

പകര്‍ച്ചവ്യാധികള്‍ക്കുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇതിനെതിരെ കൃത്യമായ രീതിയിൽ പൊതുജനം ആരോഗ്യവകുപ്പിന്‍റെ നിർദേശങ്ങൾ പാലിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

ഒപ്പം തന്നെ ചൂട് കൂടുന്ന പശ്ചാത്തലത്തിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള നടപടികളും സർക്കാർ കൈകൊണ്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News