മലക്കം മറിഞ്ഞ് ഉമ്മന്‍ ചാണ്ടി; രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് സൂചന പോലും താന്‍ നല്‍കിയിട്ടില്ല

ലോക്സഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്‍റെ വയനാട് സീറ്റിന്‍റെ കാര്യത്തില്‍ മലക്കം മറിഞ്ഞ് ഉമ്മന്‍ ചാണ്ടി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി.

മത്സരിക്കണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുക മാത്രമാണ് താന്‍ ചെയ്തത്. മത്സരിക്കുമെന്നൊരു സൂചന പോലും താന്‍ നല്‍കിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഗ്രൂപ്പ് വ‍ഴക്കും മുന്നണിയിലെ പടലപ്പിണക്കങ്ങളും യുഡിഎഫിനുള്ളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പ്രതിസന്ധിയിലാക്കിയ ഘട്ടത്തിലാണ് രാഹുല്‍ കേരളത്തില്‍ മത്സരിക്കുമെന്ന രീതിയില്‍ കേരളത്തിലെ തന്നെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് പ്രതികരണമുണ്ടായത്.

എഐ ഗ്രൂപ്പുകളുടെ തര്‍ക്കത്തെ തുടര്‍ന്ന് സാഥാനാര്‍ത്ഥിത്വം തീരുമാനമാവാത്ത വയനാട്ടിലായിരിക്കും മത്സരിക്കുകയെന്നും നേതാക്കള്‍ പ്രതികരിച്ചു.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും, ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെല്ലാം രാഹുല്‍ മത്സരിക്കുമെന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചിരുന്നു.

എന്നാല്‍ കേന്ദ്ര നേതാക്കള്‍ ഈ വിഷയത്തോട് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇതിനിടയില്‍ മാധ്യമങ്ങളെ കണ്ട രാഹുല്‍ ഗാന്ധിയും ഇതിനെ കുറിച്ച് ഒന്നും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല ഈ അവസരത്തിലാണ് ഉമ്മന്‍ ചാണ്ടി തന്‍റെ മുന്‍ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞത്.

എന്നാല്‍ രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത് ഉത്തരേന്ത്യയിലെ കോണ്‍ഗ്രസിന്‍റെ പ്രകടനത്തെയാകെ ബാധിക്കുമെന്നും വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.

രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള പ്രഖ്യാപനം നീണ്ടുപോവുന്ന അവസരത്തിലാണ് ഉമ്മന്‍ ചാണ്ടി നേരത്തെയുള്ള നിലപാട് മാറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News