സുരേന്ദ്രനെതിരെ ശ്രീധരന്‍ പിള്ള: ”ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ഞാനാണ്”

തിരുവനന്തപുരം: ബിജെപിയുടെ പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെത്തുടര്‍ന്നുണ്ടായ തമ്മിലടി തുടരുന്നു.

മണ്ഡലത്തില്‍ ശബരിമല വിഷയം പ്രചരണവിഷയമാക്കുമെന്ന സുരേന്ദ്രന്റെ പ്രസ്താവനയെ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള തള്ളി.

ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ താനാണെന്നും ശബരിമല പ്രധാന പ്രചരണ വിഷയമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രിയുടെ വികസനങ്ങളും ബിജെപി തുടര്‍ ഭരണം നടത്തേണ്ടതിന്റെ ആവശ്യകതയും മുന്‍നിര്‍ത്തിയാകും പ്രചരണം നടക്കുകയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പില്‍ വോട്ടു ചോദിക്കരുതെന്ന് മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു. മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ വോട്ടുപിടിക്കുന്നത് ചട്ടലംഘനമാണെന്നും കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News