
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന ചിത്രമായി മാറി നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍. ഇന്‍റര്‍നെറ്റ് മൂവി ഡാറ്റാ ബേസായ ഐഎംഡിബിയുടെ കണക്കുകള്‍ പ്രകാരമാണിത്.
21.7 ശതമാനം വോട്ടാണ് ലൂസിഫറിന് ആരാധകര്‍ നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന ‘പിഎം നരേന്ദ്ര മോദി’യാണ് രണ്ടാം സ്ഥാനത്ത്.
മമ്മൂട്ടി ചിത്രമായ മധുരരാജയാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റൊരു മലയാള ചലച്ചിത്രം.മൂന്നും നാലും സ്ഥാനങ്ങളിൽ ബോളിവുഡ് ചിത്രങ്ങളായ നോട്ട് ബുക്കും കലങ്കുമാണ്.
മോഹന്‍ലാല്‍ നായകനായെത്തുന്ന ലൂസിഫറിന്‍റെ ട്രെയിലര്‍ ഇപ്പോള്‍ യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ആശീർവാദ് സിനിമാ സിൻ്റ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ ടൊവീനോ, മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, സച്ചിൻ ഖേത്കർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സായ്‍കുമാര്‍, നൈല ഉഷ, നന്ദു, സാനിയ അയ്യപ്പൻ തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ലൂസിഫറിൽ പൃഥ്വിരാജ് അതിഥി വേഷത്തിലും എത്തുന്നുണ്ട്.
വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ആദ്യ ഷോ മുതൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here