കുവൈറ്റിലേക്ക് ജോലി തേടി വരുന്നവർക്ക് തടസ്സമാകുന്ന രോഗങ്ങളുടെ ലിസ്റ്റ് പുതുക്കിക്കൊണ്ടു കുവൈറ്റ് ആരോഗ്യ മന്ത്രാലയം പുതിയ ഉത്തരവിറക്കി. വേഗത്തിൽ പകരുന്നതും അല്ലാത്തതുമായ രോഗങ്ങളും പുതുക്കിയ ലിസ്റ്റിലുണ്ട്.

എയ്ഡ്സ്, മലമ്പനി, കുഷ്ഠം, അന്ധത, വൃക്കരോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദം, ക്യാൻസർ തുടങ്ങി ഇരുപത്തി ഒന്നോളം വരുന്ന രോഗങ്ങളുള്ളവർക്കാണ് ജോലി തേടി വരുന്നതിനു വിലക്ക് ഏർപ്പെടുത്തികൊണ്ട് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നത്.

ഇത്തരക്കാരെ നിയന്ത്രിക്കുക വഴി ഇവരുടെയൊക്കെ ചികിസ്തക്ക് മുടക്കേണ്ടതായി വരുന്ന ചിലവ് ഒഴിവാക്കാൻ കഴിയുമെന്നാണ് മന്ത്രാലയം കണക്ക് കൂട്ടുന്നത്.

എന്നാൽ രാജ്യത്ത് എത്തിപ്പെട്ടതിന് ശേഷം രോഗം പിടിപ്പെട്ട പ്രവാസികളെ തിരിച്ചയക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.