നാടിന്റെ നന്മയെ നെഞ്ചോട് ചേർത്ത് വൈക്കം

രാവിലെ 8ന് കൈപ്പുഴ മുട്ടിൽ നിന്നാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവന്റ വാഹന പര്യടനത്തിന് തുടക്കം കുറിച്ചത്.സിപിഐ(എം) കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വനാണ് ഉദ്ഘാടനം ചെയ്തത്.

സ്വീകരണ കേന്ദ്രങ്ങൾ ചെങ്കടലാക്കി മാറ്റികൊണ്ടാണ് കർഷകരും കർഷക തൊഴിലാളികളും മത്സ്യ തൊഴിലാളികളുമൊക്കെ അടങ്ങുന്ന വൈക്കത്തെ സാധാരണക്കാർ സ്ഥാനാർത്ഥിയെ വരവേറ്റത്.

വെച്ചൂർ ഗ്രാമപഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് സ്ഥാനാർത്ഥി ആദ്യമെത്തിയത്.സ്ത്രീകളും കുട്ടികളും തൊഴിലാളികളും വിദ്യാർത്ഥികളുo സ്വീകരണ കേന്ദ്രങ്ങളിലേയ്ക്ക് ഒഴുകി എത്തി.

കത്തുന്ന വേനൽ ചൂടിനും തോൽപ്പിക്കാനാവാത്ത ആവേശത്തോടെയാണ് തലയാഴം സ്ഥാനാർത്ഥിയെ വരവേറ്റത്.

സ്നേഹ ഐശ്വര്യങ്ങളുടെ പ്രതീകമായ കണികൊന്ന പൂക്കൾ നൽകിയും കാർഷികോത്പന്നങ്ങൾ സമ്മാനിച്ചും ജനംസ്ഥാനാർത്ഥിയെ വരവേറ്റു.

മുദ്രാവാക്യം വിളികളുമായി എതിരേൽക്കാൻ സ്ത്രീകളുടെ നീണ്ട നിര തന്നെയാണ് സ്ഥാനാര്‍ത്ഥിയെ കാത്തു നിന്നത്.

“സ്വീകരണങ്ങൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ സ്ഥാനാർത്ഥിയുടെ നന്ദി നിങ്ങൾ എന്നിലർപ്പിച്ച വിശ്വാസം ഒരിക്കലും കളങ്കപെടുത്തുകയില്ല. തിരഞ്ഞെടുക്കപ്പെട്ടാല്‍ വിളിച്ചാൽ വിളിപ്പുറത്തുള്ള ജനപ്രതിനിധി ആയി കൂടെ ഉണ്ടാവും ” സ്ഥാനാർത്ഥിയുടെ വാക്കുകൾ കരഘോഷത്തോടെ നാട്ടുകാർ ഏറ്റെടുത്തു.

ടി വി പുരത്തും ഉദയനാപുരത്തും വൈക്കം മുനിസിപ്പാലിറ്റിയിലുമെല്ലാം നാടിന് ഉത്സവ ഛായ പകർന്ന് ഒന്നിനൊന്ന് മികച്ച വരവേൽപ്പാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.

ചരിത്ര വിജയത്തിലേയ്ക്ക് വൈക്കത്തിന്റെ ഉറച്ച പിൻതുണ വിളിച്ചോതുന്നതായി മാറി സ്ഥാനാർത്ഥിയ്ക്ക് ലഭിച്ച സ്വീകരണങ്ങൾ.

 വി എൻ വാസവന്റെ തെരഞ്ഞടുപ്പ് പ്രചരണത്തിനു ചുക്കാൻ പിടിക്കാൻ വിദ്യാർത്ഥിനികളും

പാർലമെന്റ് മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി വി എൻ വാസവന്റെ പൊതു പര്യടനത്തിന് ഇന്ന് കുമരകത്ത് തുടക്കം കുറിച്ചപ്പോൾ ഉറച്ച ശബ്ദത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കിയും സ്ഥാനാർത്ഥിക്കു വേണ്ടി വോട്ട് ചോദിച്ചും
സ്വീകരണ കേന്ദ്രങ്ങളിൽ ആവേശമായി മാറുകയാണ് ഒരു സംഘം വിദ്യാർത്ഥിനികൾ.

കോട്ടയത്തെ വിവിധ കലാലയങ്ങളിൽ പഠിക്കുന്ന ഇവർ തങ്ങളുടെ പ്രിയ സ്ഥാനാർത്ഥിയുടെ വിജയമുറപ്പാക്കാൻ ഇനി തെരഞ്ഞെടുപ്പ് കഴിയും വരെ പ്രചരണ രംഗത്ത് സജീവമാകാനാണ് തീരുമാനിച്ചിരിക്കുന്നത്.

ബിജെപിയും കോൺഗ്രസും ഒരുപോലെ സ്ത്രീ വിരുദ്ധതയുടെ മുഖമായി മാറിയിരിക്കുകയാണ്. രാജ്യത്തെ തൊഴിലില്ലായ്മയ നിരക്ക് ചരിത്രത്തിലേറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുന്നു.

തങ്ങളടങ്ങുന്ന രാജ്യത്തെ യുവാക്കളുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കിയിരിക്കുയാണ് ബിജെപി ഭരണം.

അതുകൊണ്ട് തന്നെ ബിജെപിയെ അധികാരത്തിൽ നിന്നും താഴെയിറക്കേണ്ടതും വർഗ്ഗീയതയ്ക്കും ജന വിരുദ്ധ സാമ്പത്തിക നയങ്ങൾക്കുമെതിരെ യഥാർത്ഥ രാഷ്ട്രിയ ബദലുയർത്തുന്ന ഇടതുപക്ഷത്തിന്റെ പാർലമെൻറിലെ അംഗബലം വർദ്ധിപ്പിക്കേണ്ടതും ഈ തെരഞ്ഞെടുപ്പിൽ അനിവാര്യമാണ്.

ഈ തിരിച്ചറിവാണ് കോട്ടയം മണ്ഡലത്തിൽ ചെങ്കൊടി പാറിക്കാനുറച്ച് ഇടതു പക്ഷത്തിനൊപ്പം പ്രവർത്തന രംഗത്തിറങ്ങാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഇവർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here