
ദില്ലി: സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറങ്ങി.
തൊഴിലാളികള്‍ക്ക് പ്രതിമാസം കുറഞ്ഞ വേതനം 18,000 രൂപയാക്കുമെന്ന് പ്രകടന പത്രിക വ്യക്തമാക്കുന്നു. എല്ലാ കുടുംബങ്ങള്‍ക്കും പൊതുവിതരണ സംവിധാനത്തിലൂടെ 35 കിലോ അരി നല്‍കുമെന്ന് മാനിഫെസ്റ്റോ പറഞ്ഞു.
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, ബൃന്ദ, കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു
പ്രകടനപത്രിക പൂർണ്ണരൂപത്തിൽ വായിക്കാം:
https://cpim.org/pressbriefs/cpim-election-manifesto-17th-lok-sabha

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here