ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി പ്രകടന പത്രികയുടെ ശബ്ദ രൂപം പുറത്തിറക്കി സിപിഐഎം

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി പ്രകടന പത്രികയുടെ ശബ്ദ രൂപം പുറത്തിറക്കി സിപിഐഎം. കഴിഞ്ഞ ദിവസം എ.കെ.ജി ഭവനില്‍ സിപിഐഎം പ്രകടന പത്രിക പുറത്തിറങ്ങുമ്പോള്‍ ഇന്ത്യയിലെ ഒരു രാഷ്ട്രിയ പാര്‍ടിയ്ക്കും അവകാശപ്പെടാനില്ലാത്ത വിധത്തില്‍ ശബ്ദ രൂപത്തിലും പ്രകടന പത്രിക പ്രകാശനം ചെയ്യപ്പെട്ടു.

സിപിഐഎം വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്ന ആര്‍ക്കും പ്രകടന പത്രിക കേള്‍ക്കാം.പാര്‍ടിയുടെ വാഗ്ദാനങ്ങള്‍ എന്തൊക്കെയയെന്ന് കേട്ട് വിശകലനം ചെയ്യാം.

വെബ്സൈറ്റ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തിരഞ്ഞെടുപ്പ് ചരിത്രത്തിലെ സമാനകളില്ലാത്ത ഒരു വ്യത്യസ്ഥയ്ക്ക് കൂടിയാണ് സിപിഐഎം പ്രകടനപത്രിക തുടക്കമിട്ടിരിക്കുന്നത്.

പുസ്തക രൂപത്തിലായിരുന്നു ഇത് വരെ എല്ലാ പാര്‍ടികളുടേയും പ്രകടന പത്രികള്‍.കാഴ്ച്ചയില്ലാത്തവര്‍ക്കും വായിക്കാന്‍ അറിയാത്തവര്‍ക്കും രാഷ്ട്രിയ പാര്‍ടികളുടെ വാഗ്ദാനങ്ങള്‍ നേരിട്ടറിയുക അപ്രാപ്യം.

അതിനാണ് സിപിഐഎം മാറ്റം വരുത്തിയത്.സിപിഐഎം പ്രകടന പത്രിക ഇനി കേട്ടറിയാം. പാര്‍ടി വെബ്‌സൈറ്റില്‍ പ്രകടന പത്രികയുടെ ശബ്ദ രൂപം കേള്‍ക്കാം. സ്ത്രീ ശബ്ദത്തിലും പുരുഷ ശബ്ദത്തിലുമായി പത്രിക രേഖപ്പെടുത്തിയിരിക്കുന്നു.

ഹിന്ദിയിലും മറ്റ് പ്രാദേശിക ഭാഷകളിലുമായി വരും ദിവസങ്ങളില്‍ പ്രകടന പത്രിക പുറത്തിറങ്ങും.

ട്രാന്‍സ്ജണ്ടേഴ്‌സിനായി സുപ്രീംകോടതി രംഗത്ത് എത്തിയിട്ടുണ്ടെങ്കിലും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി നിയമപരിരക്ഷ നല്‍കുമെന്ന വാഗ്ദാനം എന്ന പ്രത്യേകതയും പ്രകടന പത്രികയിലൂടെ സിപിഐഎം മുന്നോട്ട് വയ്ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here