79ാം വയസിലും ചെങ്കൊടി ഉയരുന്നിടത്തൊക്കെ ഓമനയുണ്ടാവും; പരിചയപ്പെടാം കൊല്ലത്തെ ചെങ്കൊടി ഓമനയെ

കൊല്ലത്തെ ചെങ്കൊടി ഓമനയെ പരിചയപ്പെടാം 79ാം വയസ്സിലും കമ്മ്യൂണിസ്റ്റ് കാരിയായി ജീവിക്കുകയും ജീവിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഓമന നാട്ടുകാരുടേയും പൊന്നോമനയാണ്.

ചെങ്കൊടി ഓമനയ്ക്ക് സിപിഐഎം ആണ് രക്ഷിതാക്കൾ. പാർട്ടി പരിപാടിയുണ്ടെങ്കിൽ സ്വയം ഡിസൈൻ ചെയ്ത വസ്ത്രം ധരിച്ചിറങും അരിവാൾ ചുറ്റിക നക്ഷത്രം ഒരു കൈയിൽ തുന്നിചേർത്തിട്ടുമുണ്ട് 21-ാം വയസ്സിൽ തുടങിയ ആവേശത്തിന് ഇന്നും പത്തരമാറ്റിന്റെ തിളക്കം.

പാർട്ടി പ്രവർത്തകരിൽ നിന്ന് ലഭിച്ച ചുവന്ന തൊപ്പിയും ധരിച്ച് ചെങ്കൊടിയും ഏന്തി എത്ര ഖാതം വേണമെങ്കിലും നടക്കും സൂര്യതാപമൊ മേഘവിസ്ഫോടനമൊ പ്രശ്നമല്ല മനസ്സിൽ ഒരൊറ്റ മന്ത്രം ഈൻക്വിലാബ് സിന്ദാബാദ് സിപിഐഎം സിന്ദാബാദ്.

കാലം മാറി നേതാക്കൾ മാറി പക്ഷെ പാർട്ടി എന്നും തന്നോടൊപ്പം തോളോട് തോൾ ചേർന്ന് നിന്നതിന്റെ നന്ദിയും സ്നേഹവും ഓമനയ്ക്കുണ്ട് അവിവാഹിതയായ ഓമനയ്ക്ക് മങാട് ലോക്കൽ കമ്മിറ്റി മുക്കാൽ സെന്റ് സ്ഥലത്ത് വെച്ചു നൽകിയ വീട്ടിലാണ് താമസം തന്റെ കാല ശേഷം തന്റെ വീട് പാർട്ടിക്കു നൽകാനാണ് ചെങ്കൊടി ഓമനയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here